സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുത്ത് പോപ്പ് ഫ്രാന്‍സിസ്
സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുത്ത് പോപ്പ് ഫ്രാന്‍സിസ്
തുര്‍ക്കി- ഗ്രീസ് അതിര്‍ത്തിയിലെ പ്രധാന അഭയാര്‍ഥി കേന്ദ്രമായ ലെസ്ബോസ് ദ്വീപ് സന്ദര്‍ശനത്തിനിടെയാണ് പോപ്പിന്റെ നടപടി.
12 സിറിയന്‍ അഭയാര്‍ഥികളെ പോപ്പ് ഫ്രാന്‍സിസ് ഏറ്റെടുത്തു. തുര്‍ക്കി- ഗ്രീസ് അതിര്‍ത്തിയിലെ പ്രധാന അഭയാര്‍ഥി കേന്ദ്രമായ ലെസ്ബോസ് ദ്വീപ് സന്ദര്‍ശനത്തിനിടെയാണ് പോപ്പിന്റെ നടപടി. പ്രതിസന്ധി പരിഹരിക്കാന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന യൂറോപ്യന്‍ യൂനിയന്‍-തുര്‍ക്കി കരാറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് പോപ്പിന്റെ തീരുമാനം.
അഭയാര്‍ഥി വിഷയത്തില്‍ യൂറോപ്പിന്റെ നിലപാട് മാറ്റം ആവശ്യപ്പെടുന്ന പ്രതീകാത്മക പ്രതിഷേധമായിരുന്നു അഭയാര്‍ഥികളുടെ ഏറ്റെടുക്കല്‍. ഏജിയന്‍ കടലിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ ആറ് മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് 12 അഭയാര്‍ഥികള്‍ക്കൊപ്പം പോപ്പ് മടങ്ങിയത്. വൈകാരികമായ വരവേല്‍പാണ് അഭയാര്‍ഥികള്‍ പോപ്പിന് നല്‍കിയത്. അഭയാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയ പോപ്പിന്റെ ഭക്ഷണവും അവര്‍ക്കൊപ്പമായിരുന്നു. ഇക്യുമെനിക്കല്‍ സഭാ നേതാവ് ബര്‍ത്തലോമിയോ, ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രസ് എന്നിവരും പോപ്പിനൊപ്പമുണ്ടായിരുന്നു. ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്പില്‍ അഭയം ലഭിക്കാനായി ലെസ്ബോസ് ദ്വീപുകളില്‍ കാത്തിരിക്കുന്നത്. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും കാണിക്കുന്ന വൈമുഖ്യം ലെസ്ബോസിലെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
Adjust Story Font
16