Quantcast

റോഹിങ്ക്യന്‍ പ്രശ്നം; സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് യുഎന്‍

MediaOne Logo

Jaisy

  • Published:

    19 May 2018 1:19 PM GMT

റോഹിങ്ക്യന്‍ പ്രശ്നം; സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന്  യുഎന്‍
X

റോഹിങ്ക്യന്‍ പ്രശ്നം; സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് യുഎന്‍

മ്യാന്‍മറിലെ അതിക്രമങ്ങള്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരായ സൈനികരുടെ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ. മ്യാന്‍മറിലെ അതിക്രമങ്ങള്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാത്ത മ്യാന്‍മര്‍ സര്‍ക്കാറിനെയും യുഎന്‍ രൂക്ഷമായി വിമര്‍ശിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ സൈന്യം അവസാനിപ്പിക്കണമെന്നാണ് യുഎന്നിന്റെ ആവശ്യം. കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വൈകരുതെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. കുറ്റകൃതൃങ്ങളില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സൈനിക മേധാവികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും യുഎന്‍ കമ്മിറ്റകളായ സെഡോയും കമ്മിറ്റി ഓണ്‍ ദി റൈറ്റ്സ് ഓഫ് ചൈല്‍ഡും ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനത്തിനും ശാരീരിക മാനസിക പീഡനത്തിനും ഇരകളാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദയനീയ അവസ്ഥയില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.

അതിക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലും സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്ന മ്യാന്‍മര്‍ സര്‍ക്കാറിനെയും യുഎന്‍ രൂക്ഷമായി വിമര്‍ശിച്ചു.ബംഗ്ലാദേശിലും അയല്‍ രാജ്യങ്ങളിലുമായി കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കാനും അവര്‍ക്ക് സംരക്ഷണം നല്‍കാനും മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story