ടെലിവിഷന്‍ കുട്ടികളുടെ സര്‍ഗശേഷി നശിപ്പിക്കുമെന്ന് പഠനം
ടെലിവിഷന്‍ കുട്ടികളുടെ സര്‍ഗശേഷി നശിപ്പിക്കുമെന്ന് പഠനം
യുകെയിലെ സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാല മൂന്ന് വയസുകാരായ 60 കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്
തുടര്‍ച്ചയായി ടെലിവിഷന്‍ കാണുന്നത് കുട്ടികളുടെ സര്‍ഗശേഷി നശിപ്പിക്കുമെന്ന് പഠനം. ദിവസവും പതിനഞ്ച് മിനിറ്റോ അതില്‍ കൂടുതലോ സമയം ടെലിവിഷന്റെ മുന്നില്‍ ചെലവഴിക്കുന്ന കുട്ടികള്‍ സര്‍ഗശേഷിയുടെ കാര്യത്തില്‍ പിന്നിലായിരിക്കും. പുസ്തകം വായിക്കുന്നതിന്റെയോ ജിഗ്സോ പസില്‍ കളിക്കുന്നതിന്റെയോ ഏഴയലത്ത് പോലും ടെലിവിഷന്‍ വരുന്നില്ല. യുകെയിലെ സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാല മൂന്ന് വയസുകാരായ 60 കുട്ടികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
തുടര്‍ച്ചയായി ടെലിവിഷന്‍ കാണുന്നത് കുട്ടികളുടെ ഉള്ളിലെ പുതിയ ആശയങ്ങളെ മുളയിലെ തന്നെ തളര്‍ത്തുന്നു. ടെലിവിഷന്‍ വളരെ പെട്ടെന്നാണ് കുട്ടികളുടെ ചിന്താശേഷിയെ ബാധിക്കുന്നത്. ടെലിവിഷന്‍ കാണുന്ന കുട്ടികളെയും പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികളെയും തമ്മില്‍ താരതമ്യം ചെയ്തപ്പോള്‍ അത്ഭുതകരമായ വ്യത്യാസമാണ് കണ്ടതെന്ന് മനശാസ്ത്രഞ്ജയായ ഡോ.സാറാ റോസ് പറഞ്ഞു. പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടികള്‍ ആശയങ്ങളുടെ കാര്യത്തില്‍ സമ്പന്നരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16