ഇറാഖ് സഹായ ഉച്ചകോടിക്ക് അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല
ഇറാഖ് സഹായ ഉച്ചകോടിക്ക് അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല
പകരം പ്രതിനിധി സംഘത്തെ അയക്കും
കുവൈത്തിൽ നടക്കാനിരിക്കുന്ന ഇറാഖ് സഹായ ഉച്ചകോടിക്ക് അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല. പകരം പ്രതിനിധി സംഘത്തെ അയക്കും . യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ ഉച്ചകോടിയിൽ സംബന്ധിക്കുക .
യു.എസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സന്ദർശനത്തിനും ഇറാഖ് സഹായ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി ടില്ലേഴ്സൺ ഈമാസം 11ന് യു.എസിൽനിന്ന് തിരിക്കും. കുവൈത്തിന് പുറമെ ജോർഡൻ, തുർക്കി, ലബനോൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും വിവിധ രാജ്യങ്ങളുടെ പുനർനിർമാണത്തിന് സഹായം അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്നു പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു . 2003ൽ അമേരിക്കൻ അധിനിവേശത്തോടെയാണ് ഇറാഖ് നഗരങ്ങളുടെ പതനം ആരംഭിച്ചത് .യു.എസ് സൈന്യം തകർത്ത മണ്ണിൽ െഎ.എസ് തീവ്രവാദികൾ പിടിമുറുക്കുന്നതാണ് പിന്നീട് കണ്ടത്. യുദ്ധം തകർത്ത ഇറാഖ് നഗരങ്ങളുടെ പുനരുദ്ധാരണത്തിന് പണം സ്വരൂപിക്കാനാണ് കുവൈത്തിൽ ഇറാഖ് സഹായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 12 മുതൽ 14 വരെ ബയാൻ പാലസിലാണ് ഉച്ചകോടി . ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്ര നേതാക്കളുടെ സുരക്ഷയുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു .
Adjust Story Font
16