കാണാതായ ഈജിപ്ത് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്
കാണാതായ ഈജിപ്ത് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്
പാരീസില്‍ നിന്നു കെയ്റോയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്
പാരീസില്‍ നിന്നു കെയ്റോയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുമായി വിമാനം ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ 37,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. ഗ്രീക്ക് അതിര്‍ത്തിയില്‍ നിന്ന് ഈജിപ്തിന്റെ ആകാശത്തേക്കു കടക്കുന്നതിന് ഏഴു മൈല്‍ ഉള്ളപ്പോള്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
ഈജിപ്ത് വിമാനത്തിനായി തിരച്ചില്‍ നടത്തുന്നവര്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുന്‍പ് നടത്തിയ പരിശോധനകളിലൊന്നും സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച 66 പേരുമായി കടലില്‍ വീണ ഈജിപ്ത് എയര്‍ഫ്ലൈറ്റ് എംഎസ് 804 വിമാനത്തിന്റെ സീറ്റുകളും ലഗേജുകളും മൃതദേഹ അവശിഷ്ടങ്ങളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിര്‍ണായകമായ ബ്ലാക്ക് ബോക്സ് ലഭിച്ചിട്ടില്ല. അതേസമയം, അപകടത്തിനു മിനിറ്റുകള്‍ക്കു മുന്‍പേ വിമാനത്തിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശുചിമുറിയിലും വിമാനത്തിലെ വൈദ്യുതി സംവിധാനത്തിലും പുക മുന്നറിയിപ്പുണ്ടായിരുന്നതിന്റെ തെളിവുകള്‍ ഏവിയേഷന്‍ ഹെറള്‍ഡ് വെബ്സൈറ്റാണു പുറത്തുവിട്ടത്. എയര്‍ക്രാഫ്റ്റ് കമ്യൂണിക്കേഷന്‍സ് അഡ്രസിങ് ആന്‍ഡ് റിപ്പോര്‍ട്ടിങ് സിസ്റ്റം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്. ഇക്കാര്യം ഈജിപ്ത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
ഈജിപ്ത് എയറിന്റെ എയര്‍ബസ് എ320 വിമാനം കഴിഞ്ഞ വ്യാഴാഴ്ചയാണ് ആകാശത്തു മലക്കംമറിഞ്ഞശേഷം കടലില്‍ പതിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 3.15ന് കെയ്റോ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം 2.30ന്, 37000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ദുരന്തം. യാത്രക്കാരില്‍ മൂന്ന് കുട്ടികളുമുണ്ടായിരുന്നു.
Adjust Story Font
16