Quantcast

കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇനി ചൈനക്ക് സ്വന്തം

MediaOne Logo

Alwyn

  • Published:

    21 May 2018 4:45 PM GMT

കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇനി ചൈനക്ക് സ്വന്തം
X

കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇനി ചൈനക്ക് സ്വന്തം

വെള്ളത്തിലും കരയിലും വിമാനം ഒരു പോലെ ഉപയോഗിക്കാം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് വിമാനം.

ലോകത്തിലെ ഏറ്റവും വലിയ സമുദ്ര വിമാനത്തിന്റെ നിര്‍മാണം ചൈന പൂര്‍ത്തിയാക്കി. വെള്ളത്തിലും കരയിലും വിമാനം ഒരു പോലെ ഉപയോഗിക്കാം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് വിമാനം. എ ജി 600 എന്ന പേരുള്ള വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2009ല്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന നിര്‍മാതാക്കളായ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് നിര്‍മാതാക്കള്‍. കടലിലെ രക്ഷാ പ്രവര്‍ത്തനത്തിനൊപ്പം കരയിലെ തീപിടുത്തമണയ്ക്കാനും ഇതുപയോഗിക്കും. 4500 കിലോമീറ്റര്‍ വരെ ഒറ്റത്തവണ വിമാനം സഞ്ചരിക്കും. 20 സെക്കന്റിനുള്ളില്‍ 12 ടണ്‍ വെള്ളം ശേഖരിക്കുന്ന വിമാനത്തിന് 54 ടണ്‍ ഭാരവും താങ്ങാനുള്ള ശേഷിയുണ്ട്. അന്തര്‍വാഹിനികള്‍ അടക്കമുള്ള അത്യാധുനിക സൈനിക ഉപകരങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ സജീവമാണ് ചൈനയില്‍.

TAGS :

Next Story