Quantcast

ഭാവിതലമുറയെ തകര്‍ത്ത് കളഞ്ഞ സിറിയന്‍ യുദ്ധം

MediaOne Logo

Alwyn K Jose

  • Published:

    21 May 2018 12:37 PM GMT

ഭാവിതലമുറയെ തകര്‍ത്ത് കളഞ്ഞ സിറിയന്‍ യുദ്ധം
X

ഭാവിതലമുറയെ തകര്‍ത്ത് കളഞ്ഞ സിറിയന്‍ യുദ്ധം

ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് സ്കൂള്‍ പഠനം നടത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സ്കൂളില്‍ പോകാനാകാതെ ദുരിതമനുഭവിക്കുകയാണ് അലപ്പോയിലെ കുട്ടികള്‍. ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് സ്കൂള്‍ പഠനം നടത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് അലപ്പോയിലെ ഓരോ കുട്ടികള്‍ക്കും പറയാനുള്ളത്. പഠിക്കാന്‍ താത്പര്യമുണ്ടെങ്കിലും അവര്‍ക്കതിനുള്ള സാഹചര്യമില്ല. ഏത് നിമിഷവും തങ്ങള്‍ പഠിക്കുന്ന സ്കൂളും ബോംബാക്രമണത്തില്‍ തകരുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. റഷ്യന്‍ പിന്തുണയോടെ അസദ് ഭരണകൂടം ആക്രമണം ശക്തമാക്കിയതോടെ ഭൂരിഭാഗം കുട്ടികളും സ്കൂളില്‍ വരാതായി. പല സ്കൂളുകളും ബോംബാക്രമണത്തില്‍ തകരുകയും ചെയ്തു. കഴിഞ്ഞ ആഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങിയെങ്കിലും ഭയം മൂലം പലരും സ്കൂളില്‍ വരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അലപ്പോയിലെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കാണ് പഠനം നിഷേധിക്കപ്പെടുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ സിറിയയില്‍ പഠനം നിര്‍ത്തേണ്ടി വന്നത് ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ്.

TAGS :

Next Story