Quantcast

സ്പെല്ലിംഗ് ബീ മത്സര വിജയിയായ ഇന്ത്യന്‍ ബാലികക്കെതിരെ വംശീയാധിക്ഷേപം

MediaOne Logo

Jaisy

  • Published:

    21 May 2018 9:28 PM GMT

സ്പെല്ലിംഗ് ബീ മത്സര വിജയിയായ ഇന്ത്യന്‍ ബാലികക്കെതിരെ വംശീയാധിക്ഷേപം
X

സ്പെല്ലിംഗ് ബീ മത്സര വിജയിയായ ഇന്ത്യന്‍ ബാലികക്കെതിരെ വംശീയാധിക്ഷേപം

സിഎന്‍എന്‍ വാര്‍ത്താ അവതാരകയായ അലിസന്‍ ലെയ്ന്‍ കാമറോട്ടയാണ് വിജയിയായ അനന്യ വിനയ്ക്ക് നേരം വംശീയ പരാമര്‍ശം നടത്തിയത്

അമേരിക്കയിലെ ദേശീയ സ്പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ മലയാളി ബാലികക്കെതിരെ വംശീയാധിക്ഷേപം. സിഎന്‍എന്‍ വാര്‍ത്താ അവതാരകയായ അലിസന്‍ ലെയ്ന്‍ കാമറോട്ടയാണ് വിജയിയായ അനന്യ വിനയ്ക്ക് നേരം വംശീയ പരാമര്‍ശം നടത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയിടെ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത covfefe എന്ന വാക്ക് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിഘണ്ടുവിലില്ലാത്ത വാക്കാണ് ട്രംപ് പ്രയോഗിച്ചതെങ്കിലും ട്വീറ്റ് പിന്‍വലിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല. ഈ വാക്കിന്റെ സ്പെല്ലിംഗ് വാര്‍ത്ത അവതാരക ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ അനന്യക്ക് സാധിച്ചില്ല. പകരം cofefe എന്നാണ് അനന്യ മറുപടി പറഞ്ഞത്. ഇതുമായി ബന്ധപ്പെടുത്തിയാണ് അലിസന്‍ പെണ്‍കുട്ടിയെ കളിയാക്കിയത്.

അതൊരു അര്‍ത്ഥമില്ലാത്ത വാക്കാണ്. സംസ്കൃതത്തില്‍ നിന്നാണോ ഈ വാക്കുണ്ടായെതന്ന് സംശയിക്കുന്നു. ഇന്ത്യാക്കാര്‍ സംസ്കൃതമാണല്ലോ സാധാരണയായി സംസാരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ പറഞ്ഞ ഉത്തരം ശരിയാണോ എന്നെനിക്കറിയില്ല. എന്നാണ് അവതാരക പരിഹാസ രൂപേണ അനന്യയോട് പറഞ്ഞത്. സംഭവം വൈറലായതോടെ ചാനലിനും അവതാരകക്കുമെതിരെ രൂക്ഷവിമര്‍ശമാണ് ഉയരുന്നത്. അമേരിക്കയിലെ ഹാസ്യ അവതാരകരില്‍ പ്രമുഖനായ ജെറിമി മക്ലെന്‍ ഇത് ട്വീറ്റ് ചെയ്തതോടെയാണ് വിമര്‍ശങ്ങള്‍ കടുത്തത്.

12-year-old Ananya Vinay won the National Spelling Bee so naturally CNN had her on to spell "covfefe" and say some racist stuff to her. pic.twitter.com/Qirb8CpBV9

— Jeremy McLellan (@JeremyMcLellan) June 3, 2017

TAGS :

Next Story