Quantcast

മാധ്യമങ്ങള്‍ക്ക് ഒരു വിശ്വാസ്യതയുമില്ല: ട്രംപ്

MediaOne Logo

Sithara

  • Published:

    22 May 2018 10:18 PM GMT

മാധ്യമങ്ങള്‍ക്ക് ഒരു വിശ്വാസ്യതയുമില്ല: ട്രംപ്
X

മാധ്യമങ്ങള്‍ക്ക് ഒരു വിശ്വാസ്യതയുമില്ല: ട്രംപ്

ഒബാമയുടെയും ട്രംപിന്റെയും സ്ഥാനാരോഹണ ചടങ്ങുകളിലെ ജനപങ്കാളിത്തം താരതമ്യം ചെയ്തുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

മാധ്യമങ്ങളെ അവഹേളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ ലോകത്തെ ഏറ്റവും വിശ്വാസ്യതയില്ലാത്തവരെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ബരാക് ഒബാമയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും സ്ഥാനാരോഹണ ചടങ്ങുകളിലെ ജനപങ്കാളിത്തം താരതമ്യം ചെയ്തുള്ള ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. നേരത്തെ വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസറും മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നു.

സിഐഎ ആസ്ഥാനത്തെത്തിയതിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് ഡൊണാള്‍‌ഡ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ തന്റെ തനത് ശൈലിയില്‍ പ്രതികരിച്ചത്. താനും പൊതുസമൂഹവും തമ്മിലുള്ള ശത്രുത കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം. ട്രംപിന്റെയും ഒബാമയുടെയും സ്ഥാനാരോഹണ ചടങ്ങുകളുടെ ആകാശ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സദസിലെ ഒഴിഞ്ഞ ഇടങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ആകാശ ദൃശ്യങ്ങള്‍.

തന്റെ സത്യപ്രതിജ്ഞ വീക്ഷിക്കുന്നതിന് 15 ലക്ഷത്തോളം പേര്‍ എത്തിയെന്നും എന്നാല്‍ 2.5 ലക്ഷം പേരാണ് എത്തിയതെന്ന് അസംബന്ധമാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം ട്രംപിനെതിരെ വനിതകളുടെ നേതൃത്വത്തില്‍ വാഷിങ്ടണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 5 ലക്ഷം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. സ്ഥാനാരോഹണ ചടങ്ങിന്റെ ആവേശം കെടുത്തുന്നതിനാണ് ജനപങ്കാളിത്തം കുറവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസര്‍ പ്രസ്താവിച്ചു. മാധ്യമങ്ങളുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story