ഉത്തരകൊറിയന്‍ ആണവ പരീക്ഷണം; ഐക്യരാഷ്ട്ര സഭയില്‍നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നെന്ന് ചൈന
ഉത്തരകൊറിയന്‍ ആണവ പരീക്ഷണം; ഐക്യരാഷ്ട്ര സഭയില്‍നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നെന്ന് ചൈന
ഉത്തരകൊറിയയുടെ അടുത്ത സഖ്യകക്ഷിയായ ചൈന കൊറിയന്‍ മേഖല ആണവവിമുക്തമാക്കണമെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭ എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും ചൈന പറയുന്നു
ഉത്തരകൊറിയയുടെ ആണവ പരീക്ഷണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയില്‍നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈന. മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ യുഎന്‍ വിളിച്ചു ചേര്‍ക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്നുവരണമെന്നും ചൈനീസ് വിദേശകാര്യവക്താവ് ഗെങ് ഷുവാന്‍ പറഞ്ഞു.
കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിച്ച സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ പ്രത്യാശയോടെയാണ് നോക്കി കാണുന്നത്. വിദേശകാര്യ മന്ത്രിമാരുടെ യോഗം ആണവപരീക്ഷണം സംബന്ധിച്ച നിബന്ധനകളില്‍ മാത്രം ശ്രദ്ധയൂന്നരുത്. അത്തരത്തിലുള്ള നീക്കം സമാധാനശ്രമങ്ങള്‍ക്ക് വിള്ളലേല്‍പ്പിക്കും.
ഉത്തരകൊറിയയുടെ അടുത്ത സഖ്യകക്ഷിയായ ചൈന കൊറിയന്‍ മേഖല ആണവവിമുക്തമാക്കണമെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭ എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും ചൈന പറയുന്നു. ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകൂയെന്ന് യുഎന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും പറഞ്ഞു
Adjust Story Font
16