മാഞ്ചസ്റ്റര്‍ സ്ഫോടനം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
മാഞ്ചസ്റ്റര്‍ സ്ഫോടനം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
തിങ്കളാഴ്ച രാത്രി 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും സ്ഫോടനത്തിന്റെ കണ്ണികള്‍ തേടിയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴാമത് ഒരാള്‍ കൂടി അറസ്റ്റിലായി. ബ്രിട്ടന്‍ തെരുവുകളില്‍ സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി കൂടുതല്‍ ആയുധധാരികളായ പൊലീസിനെ വിന്യസിച്ചു.
തിങ്കളാഴ്ച രാത്രി 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും സ്ഫോടനത്തിന്റെ കണ്ണികള്‍ തേടിയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ചാവേറായി വന്ന ഇരുപത്തിരണ്ടുകാരന്‍ സലേം അബ്ദി മാത്രമല്ല സ്ഫോടനത്തിനുപിന്നിലെന്നാണ് ബ്രിട്ടീഷ് പോലീസിന്റെ നിഗമനം. അബ്ദിക്കു സഹായം നല്‍കിയവരെയും കണ്ടെത്താനാണ് പൊലീസീന്‍റെ ശ്രമം. അബ്ദി നടത്തിയ ലിബിയന്‍ യാത്രയെക്കുറിച്ചും ബ്രിട്ടീഷ് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍ അബ്ദിക്ക് ഐഎസുമായി ബന്ധമുള്ളതായി ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു സ്ത്രീക്കുപുറമെ അബ്ദിയുടെ സഹോദരന്‍ ഇസ്മയീലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ മാഞ്ചസ്റ്റര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവുരുടെ എണ്ണം ഏഴായി. തുടര്‍ന്നും ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷായാണ് ബ്രീട്ടിഷ് തെരുവുകളിലുള്ളത്. ആയുധധാരികളായ 3800 പൊലീസുകാരെയാണ് തന്ത്രപ്രധാന മേഖലകളിലും തെരുവുകളിലുമായി വിന്യസിച്ചിരിക്കുന്നത്.
Adjust Story Font
16