ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
ഉത്തര കൊറിയയുടെകയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമേയം യു.എൻ രക്ഷാസമിതി വോട്ടിനിട്ടാണ് പാസാക്കിയത്.
ഉത്തരകൊറിയക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ഉത്തരകൊറിയയുടെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കുക ലക്ഷ്യം വെച്ചുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കി. മേഖലയില്‍ ഭീതി പടര്‍ത്തി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ സുരക്ഷാകൌണ്‍സില്‍ കടുത്തനടപടി സ്വീകരിച്ചത്. പ്രധാന വരുമാനസ്രോതസ്സായ കൽക്കരി,ഇരുമ്പയിര്, ലെഡ്, കടൽ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഇതുവഴി ഉപരോധമേര്‍പ്പെടുത്തി.
ഉത്തര കൊറിയയുടെകയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമേയം യു.എൻ രക്ഷാസമിതി വോട്ടിനിട്ടാണ് പാസാക്കിയത്. മൂന്ന് ബില്യന്‍ ഡോളറിന്റെ കയറ്റുമതി ഇടപാട് ഇതിലൂടെ തടയും. ഉത്തര കൊറിയയുമായി വ്യാപാരബന്ധം തുടങ്ങുന്നതും ആ രാജ്യത്തെ തൊഴിലാളികൾ വിദേശത്ത് പണിയെടുക്കുന്നതിനും ഇതോടെ വിലക്കുണ്ടാവും. അതേസമയം തങ്ങള്ക്കെതിരെയുള്ളനീക്കത്തിന് പിന്നില്‍ അമേരിക്കയും ദക്ഷിണ കൊറിയയുമാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.
Adjust Story Font
16