ഐഎസ് നേതാവ് അബു വാഹിബിനെ വധിച്ചു
ഐഎസ് നേതാവ് അബു വാഹിബിനെ വധിച്ചു
യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഇറാഖിലെ പ്രമുഖ ഐഎസ് നേതാവ് അബു വാഹിബ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അബു വാഹിബ് സഞ്ചരിച്ച വാഹനത്തിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തുകയായിരുന്നു. അബുവിനൊപ്പം മറ്റു മൂന്ന് അക്രമികളും കൊല്ലപ്പെട്ടു.
അന്‍ബാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നത്. അബു വാഹിബിനൊപ്പം മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായില്ല. ആക്രമണം നടത്തിയത് യുദ്ധവിമാനമാണോ അതോ ഡ്രോണുകളാണോ എന്നത് വ്യക്തമല്ല. ഐഎസിന്റെ കഴുത്തറുക്കല്‍ വീഡിയോകളിലും മറ്റും ഇയാള്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍പ് അല്‍ഖാഇദയുമായി ബന്ധപ്പെട്ട് അബു പ്രവര്‍ത്തിച്ചിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണിയാള്‍. ഐഎസ് കൗണ്‍സില്‍ അംഗമായ സുലൈമാന്‍ ഷാബിബ് അല്‍ ജാബോരി, ഹാജി ഇമാം, ഉമര്‍ അല്‍ ഷിഷാനി എന്നിവര്‍ നേരത്തെ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസിന്റെ രാസായുധ വിദഗ്ധനായ അബു ദാവൂദിനെ നേരത്തെ യുഎസ് പ്രത്യേക സൈന്യം പിടികൂടിയിരുന്നു.
Adjust Story Font
16