ഹിജാബ് ധരിച്ച് പ്ലേബോയ് മാഗസിന് മോഡലായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
ഹിജാബ് ധരിച്ച് പ്ലേബോയ് മാഗസിന് മോഡലായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ നൂര്‍ താഗോരിയാണ് പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തില്‍ മോഡലായിരിക്കുന്നത്
ലോകത്തെ പ്രശസ്തമായ പ്ലേ ബോയ് മാഗസിന്‍ ഇനി മുതല്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്. പൂര്‍ണ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെങ്കിലും സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും കമ്പനി പുകോട്ട് പോകില്ലെന്നും അന്ന് എഡിറ്റോറിയല്‍ ടീം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ച മുസ്ലീം യുവതിയുടെ ചിത്രങ്ങളുമായി പുറത്തിറങ്ങിയ പുതിയ ലക്കം പ്ലേബോയ് മാസിക ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ നൂര്‍ താഗോരിയാണ് പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തില്‍ മോഡലായിരിക്കുന്നത്. അമേരിക്കയിലെ മുന്‍വിധികളെ മാറ്റി മറിച്ച പുരുഷന്മാരേയും സ്ത്രീകളേയും ഉള്‍പ്പെടുത്തിയുള്ള ഫീച്ചറിന്റെ ഭാഗമായി മാഗസിന് നൂറിനെയും പരിചയപ്പെടുത്തുന്നുണ്ട്‍. റെനെഗേഡ്‌സ് എന്നാണ് ഫീച്ചറിന് പേരിട്ടിരിക്കുന്നത്. കറുത്ത ലെതര്‍ ജാക്കറ്റും ജീന്‍സും സ്‌നീക്കറും ഹിജാബും ധരിച്ച നൂറിന്റെ ചിത്രമാണ് മാഗസിനില്‍ വന്നിരിക്കുന്നത്. താന്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ച് നൂര്‍ ഫീച്ചറില്‍ തുറന്നു സംസാരിക്കുന്നു. മുസ്ലീമായതിനാല്‍ യു.എസില്‍ ഉയര്‍ന്നു വരാന്‍ അനുഭവിച്ച പ്രയാസങ്ങളാണ് കരിയറില്‍ മുന്നോട്ടു പോകാനുള്ള പ്രചോദനം എന്നും നൂര്‍ വ്യക്തമാക്കുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത പ്രവര്‍ത്തക എന്നാണ് മാഗസിന്‍ നൂറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
യുഎസ് ടെലിവിഷനില്‍ ഹിജാബണിഞ്ഞെത്തി ചരിത്രം തിരുത്തിയ അവതാരകയാണ് നൂര്‍ താഗൗരി. ഇരുപത്തി രണ്ടാം വയസില്‍ നൂര്‍ നേടിയത് ഒരു നിസാര കാര്യമായിരുന്നില്ല. വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് നൂര്‍ ജോലിചെയ്യുന്നത്.
Adjust Story Font
16