Quantcast

അഭയാര്‍ഥികളെ നാടുകടത്താനുള്ള നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

MediaOne Logo

Jaisy

  • Published:

    23 May 2018 12:12 AM GMT

അഭയാര്‍ഥികളെ നാടുകടത്താനുള്ള നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
X

അഭയാര്‍ഥികളെ നാടുകടത്താനുള്ള നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

മതിയായ രേഖകളില്ലാതെ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ കണ്ടെത്തി നാടുകടത്തുകയാണ് നിയമത്തിലൂടെ ജര്‍മനി ലക്ഷ്യമാക്കുന്നത്.

രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ നാടുകടത്താനുള്ള നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. അനധികൃതമായി ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. പ്രതിപക്ഷത്തിന്റെയും സന്നദ്ധ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. മതിയായ രേഖകളില്ലാതെ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ കണ്ടെത്തി നാടുകടത്തുകയാണ് നിയമത്തിലൂടെ ജര്‍മനി ലക്ഷ്യമാക്കുന്നത്.

അഭയാര്‍ഥികളുടെ പക്കല്‍ നിന്ന് പിടിച്ചെടുക്കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അത് ഉപയോഗിക്കാനും ഫെഡറല്‍ അഭയാര്‍ഥി ഏജന്‍സിയായ BAMFനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പരമാധികാരം നല്‍കുന്നതാണ് പുതിയ നിയമം. അസ്വാഭാവികമായി തോന്നുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കും. നാടുകടത്തുന്നതിന് മുന്പായി 10 ദിവസത്തേളം ഇവരെ തടങ്കലില്‍ വെക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ ഇതിനോടകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്. അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് സന്നദ്ധ സംഘടനകള്‍ കുറ്റപ്പെടുത്തി. അഭയം തേടി ജര്‍മനിയിലെത്തുന്നതില്‍ നിന്ന് അഭയാര്‍ഥികളെ പിന്തിരിപ്പിക്കുമെന്നും അവര്‍ ആരോപിക്കുന്നു.ഡിസംബറില്‍ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലുണ്ടായ ട്രക്ക് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതോടെയാണ് പുതിയ നിയമനിര്‍മാണത്തിലേക്ക് അധികൃതരെ പ്രേരിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ജര്‍മനിയില്‍ അഭയം തേടിയ ഇരുപത്തിനാലുകാരനായ അനീസ് അംറിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ജര്‍മനി വിട്ട ഇയാള്‍ പിന്നീട് ഇറ്റലിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.

TAGS :

Next Story