Quantcast

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം തടഞ്ഞത് ജനങ്ങള്‍

MediaOne Logo

Khasida

  • Published:

    23 May 2018 6:01 AM GMT

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം തടഞ്ഞത് ജനങ്ങള്‍
X

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം തടഞ്ഞത് ജനങ്ങള്‍

കൂട്ടമായി പുറത്തിറങ്ങിയ ജനം പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുര്‍ക്കിയില്‍ പ്രസിഡന്റ് ത്വയ്യിബ് ഉറുദുഗാനെ പുറത്താക്കി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ നീക്കത്തിന് തിരിച്ചടിയത് ജനങ്ങള്‍. ഉറുദുഗാന്റെ ആഹ്വാനപ്രകാരം വിമതനീക്കം നടത്തിയ സൈനികരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് തുര്‍ക്കിയില്‍. കൂട്ടമായി പുറത്തിറങ്ങിയ ജനം പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2003 മുതല്‍ തുര്‍ക്കിയില്‍ ഉറുദുഗാന്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കാന്‍ രാജ്യത്തെ സൈനികരില്‍ ഒരു വിഭാഗം നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ നാല്‍പതിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനത്തിന്റെ പ്രതിഷേധം ചെറുക്കാനാവാതെ വന്നതോടെയാണ് സൈന്യത്തിന്റെ പിന്മാറ്റം സാധ്യമായതും.

ഇന്നലെ അര്‍ധരാത്രിയോടെയാണ് അപ്രതീക്ഷിതമായി തുര്‍ക്കി സൈന്യത്തിലെ ഒരുവിഭാഗം സൈനിക അട്ടിമറിക്ക് ശ്രമം നടത്തിയത്. ടാങ്കുകളും യുദ്ധവാഹനങ്ങളും മറ്റുമായി യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു അങ്കാറയിലെയും ഇസ്താംബൂളിലെയും അവസ്ഥ. വിമാനത്താവളങ്ങളും സൈന്യം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പൊലീസ് ആസ്ഥാനത്തിന് നേരം ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ ആക്രമത്തില്‍ കൊല്ലപ്പെട്ടത് 17 പൊലീസ് ഉദ്യോഗസ്ഥരാണ്.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പട്ടാളത്തെ എതിര്‍ക്കാന്‍ ഉറുദുഗാന്‍ ജനത്തോട് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച ജനങ്ങള്‍ കൂട്ടത്തോടെ സൈനികര്‍ക്ക് നേരെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. യുദ്ധടാങ്കുകളെ ജനങ്ങള്‍ കൂട്ടത്തോടെ റോഡില്‍ നിന്ന് തടഞ്ഞതോടെ സൈന്യത്തിന് പിന്മാറേണ്ടി വന്നു. അതോടെ അട്ടിമറിശ്രമം പരാജയപ്പെടുകയായിരുന്നു.

രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

TAGS :

Next Story