Quantcast

തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ന്യായീകരിച്ച് ഉത്തരകൊറിയ

MediaOne Logo

Jaisy

  • Published:

    25 May 2018 10:12 AM GMT

തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ന്യായീകരിച്ച് ഉത്തരകൊറിയ
X

തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ന്യായീകരിച്ച് ഉത്തരകൊറിയ

രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്ന നയം അമേരിക്ക അവസാനിപ്പിക്കണമെന്നും ഉത്തര കൊറിയ താക്കീത് നല്‍കി

രാജ്യത്തിന്റെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ന്യായീകരിച്ച് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും അമേരിക്കയുടെ വിമര്‍ശങ്ങളെ തള്ളിക്കളയുന്നുവെന്നും ഉത്തര കൊറിയന്‍ നയതന്ത്ര വക്താവ് അറിയിച്ചു. രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്ന നയം അമേരിക്ക അവസാനിപ്പിക്കണമെന്നും ഉത്തര കൊറിയ താക്കീത് നല്‍കി.

തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളെ ന്യായീകരിക്കുന്നതായിരുന്നു ഉത്തരകൊറിയന്‍ നയതന്ത്ര പ്രതിനിധിയുടെ പ്രതികരണം. രാജ്യത്തിന്റെ ആണവ പരീക്ഷണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും യുഎന്‍ ചട്ടങ്ങളുടെ ലംഘനമല്ലെന്നും ഉത്തര കൊറിയന്‍ നയതന്ത്ര വക്താവ് യു ജോങ് ചോയ് പറഞ്ഞു. രാജ്യത്തിന്റെ ആണവ ശേഷിയും സൈനിക ശക്തിയും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തര കൊറിയയുടെ തീരുമാനം. അമേരിക്കയുടെ ഏത് നീക്കത്തെയും നേരിടാന്‍ ഉത്തര കൊറിയ സജ്ജമാണെന്നും യു ജോങ് ചോയ് വെല്ലുവിളിച്ചു.

ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് യുഎസ് അംബാസഡര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വലിയ വിമര്‍ശത്തിനിടയാക്കിയിരുന്നു.

TAGS :

Next Story