Quantcast

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങള്‍ക്കെതിരെ യുഎന്‍

MediaOne Logo

Jaisy

  • Published:

    25 May 2018 7:09 PM GMT

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങള്‍ക്കെതിരെ യുഎന്‍
X

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങള്‍ക്കെതിരെ യുഎന്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒത്തുതീര്‍പ്പ് കരാറിന് എതിരാണ്

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന കുടിയേറ്റ ഭവനങ്ങള്‍ക്കെതിരെ ഐക്യരാഷ്ടസഭ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒത്തുതീര്‍പ്പ് കരാറിന് എതിരാണെന്നും ഫലസ്തീനിലെ അധിനിവേശ പ്രദേശത്താണ് ഇസ്രായേലിന്റെ പുതിയ ഇടപെടലെന്നുമാണ് യുഎന്‍ പറയുന്നു.

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വെസ്റ്റ്ബാങ്കില്‍ പുതിയ നിര്‍മാണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നപരിഹരത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ ജെയേര്‍ഡ് കുഷ്നറിന്റെ സന്ദര്‍ശനത്തിന് ഒരു ദിവസം മുന്‍പാണ് ഇസ്രായേല്‍ പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നിര്‍മിക്കുന്ന പുതിയ കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം ഇന്നലെ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് അറിയിച്ചത്. നിലവില്‍ അമാച്ചിയയിലാണ് നിര്‍മാണത്തിന്റെ പ്രരംഭ ജോലികള്‍ ആരംഭിച്ചത്. ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഒത്തുതീര്‍പ്പ് കരാറിന്റെ ലംഘനമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് യു എന്‍ പ്രതിനിധി പറഞ്ഞു. ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് മാറ്റിയിരുന്നു. അന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായാണ് അമാച്ചിയയില്‍ ഭവനങ്ങള്‍ പണിയുന്നത്. അതിനിടെ ഫലസ്തീന്‍ പൌരന്മാര്‍ക്ക് നേരെയുളള ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത തുടരുന്നു. കഴിഞ്ഞ ദിവസം ഒരു ഫലസ്തീന്‍ പൌരനെയാണ് ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നത്.

TAGS :

Next Story