അര്‍മീനിയന്‍ കൂട്ടക്കൊല; ജര്‍മന്‍ പ്രമേയത്തിന് സാധുതയില്ലെന്ന് ഉര്‍ദുഗാന്‍
അര്‍മീനിയന്‍ കൂട്ടക്കൊല; ജര്‍മന്‍ പ്രമേയത്തിന് സാധുതയില്ലെന്ന് ഉര്‍ദുഗാന്‍
അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജര്‍മന്‍ പ്രമേയത്തിന് സാധുതയില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കില്ലെന്ന തുര്‍ക്കിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഉറുദുഗാന്‍ പറഞ്ഞു
അര്‍മീനിയന്‍ കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജര്‍മന്‍ പ്രമേയത്തിന് സാധുതയില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കില്ലെന്ന തുര്‍ക്കിയുടെ നിലപാടില്‍ മാറ്റമില്ലെന്നും ഉറുദുഗാന്‍ പറഞ്ഞു.ഒന്നാം ലോകമഹായുദ്ധ കാലത്ത് നിരവധി അര്‍മേനിയന്‍ വംശജര്‍ കൊല്ലപ്പെട്ടതിന്‍റെ പേരില്‍ ലോക രാജ്യങ്ങള്‍ തുര്‍ക്കിയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ പറഞ്ഞു. അര്‍മീനിയക്കെതിരെ നടന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് തുര്‍ക്കിസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ജര്‍മനിയുടെ പ്രമേയത്തിന് സാധുതയില്ലെന്നും, അര്‍മേനിയന്‍ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കില്ലെന്നും ഉറുദുഗാന്‍ പറഞ്ഞു. എന്നാല്‍, ജര്‍മനിയുമായുള്ള കലഹം യൂറോപ്യന്‍ യൂനിയനുമായുള്ള വിശാലസഖ്യത്തെ ബാധിക്കില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അങ്ങനെയുള്ള സമീപനം തുര്‍ക്കിക്ക് ഗുണംചെയ്യില്ല. ധിക്കാരപരമായ സമീപനത്തിലൂടെ ജര്‍മനി തുര്‍ക്കിയെപ്പോലൊരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുത്തി.ഇത്തരമൊരു തീരുമാനമെടുത്ത ജര്‍മനിക്കാര്‍ എങ്ങനെ തുര്‍ക്കി ഭരണാധികാരികളുടെ മുഖത്തുനോക്കുമെന്നും ഉര്‍ദുഗാന്‍ ചോദിച്ചു. അര്‍മേനിയന്‍ കൂട്ടക്കൊലവംശഹത്യയാണെന്ന പ്രമേയത്തിന് ജര്‍ന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ജര്‍മനിയിലെ അംബാസിഡറെ തുര്‍ക്കി കഴിഞ്ഞ ദിവസം തിരിച്ചു വിളിച്ചിരുന്നു.
Adjust Story Font
16