Quantcast

ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഉര്‍ദുഗാന്‍

MediaOne Logo

admin

  • Published:

    25 May 2018 11:35 AM GMT

ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഉര്‍ദുഗാന്‍
X

ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് ഉര്‍ദുഗാന്‍

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഫതഹുല്ല ഗുലാന്‍ നിഷേധിച്ചു.പെന്‍സില്‍വാനിയയിലെ സ്വന്തം വസതിയില്‍ വെച്ചാണ് ഗുലാന്‍

തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയുന്ന ഫതഹുല്ല ഗുലനെ കൈമാറാന്‍ അമേരിക്ക തയ്യാറാകണമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ്ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ അട്ടിമറി ശ്രമം കെട്ടിച്ചമച്ചതാണെന്ന് ഗുലാന്‍ ആരോപിച്ചു. ഗുലാന്‍റെ അമേരിക്കയിലെ വസതിക്ക് മുന്നില്‍ ഉര്‍ദുഗാന്‍ അനുകൂലികള്‍ പ്രതിഷേധിച്ചു ഇസ്താംബൂളില്‍ നടന്ന ആഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്യവെയാണ് ഉര്‍ദുഗാന്‍ ഒബാമക്ക് മുന്നില്‍ രാജ്യത്തിന്‍റെ ആവശ്യം ഉന്നയിച്ചത്.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഫതഹുല്ല ഗുലാന്‍ നിഷേധിച്ചു.പെന്‍സില്‍വാനിയയിലെ സ്വന്തം വസതിയില്‍ വെച്ചാണ് ഗുലാന്‍ മാധ്യമങ്ങളോട് സംസാരിച്ചത് അമേരിക്കയില്‍ ഗുലാന്‍റെ വസതിക്ക് പുറത്തും പ്രതിഷേധം നടന്നു

തുര്‍ക്കിയില്‍ നിന്ന് നാടുകടത്തലിന് ശേഷം 1999 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മതപണ്ഡിതനാണ് ഫതഹുള്ള ഗുലാന്‍. ഹിസ്മത്ത് എന്ന പേരില്‍ സംഘടനയും ഇദ്ദേഹം രൂപീകരിച്ചിട്ടുണ്ട്.

TAGS :

Next Story