പാരീസ് ഭീകരാക്രമണം; ഐഎസ് ഭീകരന്‍ മുഹമ്മദ് അബ്രിനി അറസ്റ്റില്‍
പാരീസ് ഭീകരാക്രമണം; ഐഎസ് ഭീകരന്‍ മുഹമ്മദ് അബ്രിനി അറസ്റ്റില്‍
ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിലും അബ്രിനിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്
പാരീസ് ഭീകരാക്രമണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഐഎസ് ഭീകരന്‍ മുഹമ്മദ് അബ്രിനിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബ്രസല്‍സില്‍ വെച്ച് മുഹമ്മദ് അബ്രിനിയെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ട് ബെല്‍ജിയം വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടിരിക്കുന്നത്.ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിലും മുഹമ്മദ് അബ്രിനിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കഴിഞ്ഞ മാസം 22ന് ആക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അബ്രിനി പിടിയിലായത്. ദൃശ്യത്തിലുള്ള തൊപ്പി ധരിച്ചയാള്‍ മുഹമ്മദ് അബ്രിദിയാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഐഎസ് തീവ്രവാദികളില്‍ പ്രധാനിയാണ് 31 കാരനായ ബ്രസല്‍സ് സ്വദേശി മുഹമ്മദ് അബ്രിനി. ബെല്‍ജിയം കേന്ദ്രീകരിച്ചുള്ള വാര്‍ത്താ ഏജന്‍സിയാണ് ബ്രസല്‍സില്‍ വച്ച് പാരീസ് ഭീകരാക്രമണക്കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരളെ കൂടി അറസ്റ്റ് ചെയ്തായ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സോ , ബെല്‍ജിയം സര്‍ക്കാരോ അറസ്റ്റിലായത് മുഹമ്മദ് അബ്രിനിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അന്വേഷണ സംഘം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. പാരീസ് ഭീകരാക്രമത്തിലെ മുഖ്യ സൂത്രധാരനായ സലാ അബ്ദുസലാമിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. നവംബറില്‍ പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.ബ്രസല്‍സിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില് 32 പേര്‍ക്കും ജീവന്‍ നഷ്ടമായി.
Adjust Story Font
16