അമ്മ ഉറങ്ങിക്കോട്ടെ...ഈ കുഞ്ഞുകൈകളുണ്ട് കാവലായി...ലോകം നമിക്കുന്നു ഈ മാതൃസ്നേഹത്തിന് മുന്നില്‍
അമ്മ ഉറങ്ങിക്കോട്ടെ...ഈ കുഞ്ഞുകൈകളുണ്ട് കാവലായി...ലോകം നമിക്കുന്നു ഈ മാതൃസ്നേഹത്തിന് മുന്നില്‍
ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ചിത്രം പോസ്റ്റ് ചെയ്തത്
ഗുരുവിന്റെ നിദ്ര തടസപ്പെടാതിരിക്കാന്‍ തുടയില്‍ വണ്ടിന്റെ കുത്തേറ്റിട്ടും സഹിച്ചുനിന്ന കര്‍ണന്റെ കഥ കേട്ടിട്ടില്ലേ. വണ്ട് കര്‍ണന്റെ തുട തുളച്ച് രക്തം പുഴ പോലെ ഒഴുകിയെങ്കിലും പരശുരാമന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍ അദ്ദേഹം എഴുന്നേല്ക്കുന്നതു വരെ ഒന്നനങ്ങുക പോലും ചെയ്യാതെ കര്ണനിരുന്നു. കര്‍ണന്റെ ഗുരുഭക്തിക്ക് ഇതിലും നല്ല ഉദാഹരണമില്ല. ചൈനയിലുമുണ്ട്..ഇതുപോലൊരു കര്ണന്, പക്ഷേ ഇവിടെ വണ്ടും ഗുരുവൊന്നുമില്ല. സ്വന്തം അമ്മ ഉറങ്ങുമ്പോള്‍ ട്രയിനിലുള്ള കമ്പിയില്‍ തട്ടി തടസം വരാതിരിക്കാന്‍ തന്റെ കൈകള്‍ വച്ചിരിക്കുന്ന മകന്. രണ്ട് കൈകളിലും ബാഗുമേന്തിയാണ് അമ്മയ്ക്ക് കാവലായി ഈ മകന് നില്‍ക്കുന്നത്. ചൈനയിലെ ചെഗഡു സബ്വേയില് നിന്നും പകര്‍ത്തിയ ഈ ദൃശ്യം വളരെപെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പതിനായിരത്തിലധികം ഷെയറുകളാണ് ചിത്രത്തിന് ലഭിച്ചത്.
ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്ബോയിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചൈന ഗ്ലോബല്‍ ടിവി നെറ്റ്വര്‍ക്ക് അവരുടെ ഫേസ്ബുക്ക് പേജില്‍ ചിത്രം ഷെയര്‍ ചെയ്തതോടെ ഈ ദൃശ്യം വൈറലാവുകയും ചെയ്തു. അമ്മയുടെ ഉറക്കത്തിന് കാവലായി നില്‍ക്കുന്നതിനൊപ്പം മറ്റൊരു സ്ത്രീക്ക് സീറ്റൊഴിഞ്ഞ് കൊടുത്താണ് അവന് ട്രയിനില്‍ നില്‍ക്കുന്നത്. ഒരു ചെറിയ കുട്ടിയുടെ അമ്മയോടുളള്ള കരുതല്‍ കണ്ട് അത്ഭുതം കൂറുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം അവന്റെ മാതൃസ്നേഹത്തെ അഭിനന്ദിക്കാനും മറന്നില്ല. എല്ലാവരുടെയും ഹൃദയം കീഴടക്കിക്കൊണ്ട് അവനങ്ങിനെ സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കുകയാണ്.
Adjust Story Font
16