താടി വളര്‍ത്തും, മീശ വളര്‍ത്തും..പാരീസിലെ വ്യത്യസ്തമായ ഫാഷന്‍ ഷോ
താടി വളര്‍ത്തും, മീശ വളര്‍ത്തും..പാരീസിലെ വ്യത്യസ്തമായ ഫാഷന്‍ ഷോ
ഏറ്റവും മികച്ച താടിയും മീശയുമുള്ള പുരുഷനെ കണ്ടെത്താനുള്ള മത്സരം
പുരുഷന്മാര്‍ക്കിടയില്‍ നീണ്ട താടിയും മീശയുമാണ് ഇപ്പോഴത്തെ ട്രന്‍ഡ്. അതുകൊണ്ടു തന്നെ പാരീസില്‍ വ്യത്യസ്തമായൊരു ഫാഷന്‍ മത്സരം നടന്നു. ഏറ്റവും മികച്ച താടിയും മീശയുമുള്ള പുരുഷനെ കണ്ടെത്താനുള്ള മത്സരം.
ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. അഞ്ച് കാറ്റഗറികളിലായി 30 പേരാണ് ഫൈനലില്‍ മത്സരിച്ചത്. കൊമ്പന്‍ മീശയും നീണ്ട സ്റ്റൈലന്‍ താടിയുമായി മാസ് ഗെറ്റപ്പില്‍ മത്സരാര്‍ഥികള്‍ റാമ്പിലെത്തി. പലരും വര്‍ഷങ്ങളായി താടി വളര്‍ത്തുന്നവര്‍. മൂന്നര വര്‍ഷമായി താടി വളര്‍ത്തുന്ന റിച്ചാര്‍ഡ് പലാച്ചി ഇക്കുറി സ്റ്റൈലൊന്ന് മാറ്റിപ്പിടിച്ചു. ഫ്രീ സ്റ്റൈല്‍ കാറ്റഗറിയില്‍ സമ്മാനം അടിച്ചതും റിച്ചാര്‍ഡ് പലാച്ചിയുടെ ഈ താടിക്കാണ്.
നീണ്ട കൊമ്പന്‍ മീശയാണ് മറ്റൊരു മത്സരാര്‍ഥി വിന്‍സെന്റ് റ്റെംപെറിനെ വ്യത്യസ്തനാക്കിയത്. മീശ ഇങ്ങനെ നീട്ടി വളര്‍ത്തുന്നതൊരു കലയാണെന്നാണ് റ്റെംപെറിന്റെ വാദം. 20 സെന്റി മീറ്റില്‍ അധികം നീളമുള്ള താടിക്കാരില്‍ വിജയി ജൂലിയനാണ്. ജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജൂലിയന്‍. ആദ്യമായാണ് മത്സരം നടത്തുന്നതെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ സംഘാടകരും സന്തോഷത്തിലാണ്.
അടുത്ത വര്‍ഷം മത്സരം ഇതിലും മികച്ചതാക്കാനാണ് സംഘാടകരുടെ തീരുമാനം.
Adjust Story Font
16