Quantcast

ജോലി ചെയ്യാതെ കൂലി തരാമെന്ന് സര്‍ക്കാര്‍; വേണ്ടെന്ന് സ്വിസ് ജനത

MediaOne Logo

admin

  • Published:

    26 May 2018 11:06 AM GMT

ജോലി ചെയ്യാതെ കൂലി തരാമെന്ന് സര്‍ക്കാര്‍; വേണ്ടെന്ന് സ്വിസ് ജനത
X

ജോലി ചെയ്യാതെ കൂലി തരാമെന്ന് സര്‍ക്കാര്‍; വേണ്ടെന്ന് സ്വിസ് ജനത

പൌരന്‍മാര്‍ക്ക്‍ പ്രതിമാസം നിശ്ചിത തുകയെന്ന നിയമം വേണമെന്ന ആവശ്യം സ്വിസ് ജനത ഹിതപരിശോധനയിലൂടെ തള്ളി.

പൌരന്‍മാര്‍ക്ക്‍ പ്രതിമാസം നിശ്ചിത തുകയെന്ന നിയമം വേണമെന്ന ആവശ്യം സ്വിസ് ജനത ഹിതപരിശോധനയിലൂടെ തള്ളി. പരിശോധനയില്‍ പങ്കെടുത്ത 78 ശതമാനം പേരും നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഇത്തരമൊരു ആവശ്യത്തിനായി വോട്ടെടുപ്പ് നടന്ന ആദ്യ രാജ്യമായി മാറി സ്വിറ്റ്സര്‍ലന്‍ഡ്.

തങ്ങള്‍ക്ക് പണിയെടുത്ത് ജീവിച്ചാല്‍ മതിയെന്ന നിലപാടാണ് വോട്ടെടുപ്പിലൂടെ സ്വിസ് ജനത തീരുമാനിച്ചത്. ജോലിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം മാസംതോറും നിശ്ചിത തുക വരുമാനമായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു പുതിയ നിയമം. ഈ നിയമത്തെ ഹിതപരിശോധനയില്‍ പങ്കെടുത്ത 78 ശതമാനം പേരുംഎതിര്‍ത്തു. പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും മാസം തോറും 2500 സ്വിസ് മണി സര്‍ക്കാര്‍ അക്കൌണ്ടിലെത്തിക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. തീര്‍ത്തും സൌജന്യമായായിരിക്കും ഈ പണം ലഭിക്കുക. എന്നാല്‍ ജോലി ചെയ്യാതെപണം ലഭിച്ചാല്‍ സമൂഹം മടിയന്‍മാരെകൊണ്ട് നിറയില്ലെ എന്നാണ് നിയമത്തെ എതിര്‍ത്ത ഭൂരിഭാഗം പൌരന്‍മാരുടെയും ചോദ്യം.

സ്വിസ് രാഷ്ട്രീയക്കാരില്‍ പലരും നിര്‍ദേശത്തെ അനുകൂലിക്കുന്നവരാണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിപോലും ഔദ്യോഗികമായി അതിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം സാങ്കേതിക വിദ്യയുടെ വളര്‍ച്ചകാരണം തൊഴിലവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള വരുമാനം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിര്‍ദേശത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഹിത പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും തങ്ങള്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ പൊതുജനശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

TAGS :

Next Story