സിറിയയില്‍ വിമതര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗം സ്ഥിരീകരിച്ച് യുഎന്‍
സിറിയയില്‍ വിമതര്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ രാസായുധ പ്രയോഗം സ്ഥിരീകരിച്ച് യുഎന്‍
അലപ്പോയില്‍ വിമതര്‍ക്ക് മേല്‍ സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.
അലപ്പോയില്‍ വിമതര്‍ക്ക് മേല്‍ സിറിയന്‍ ഭരണകൂടം രാസായുധ പ്രയോഗം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ക്ലോറിന്‍ വാതകമാണ് പ്രയോഗിച്ചതെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തതുര പറഞ്ഞു.
വിമത ശക്തി കേന്ദ്രമായ അലപ്പോയില്‍ കഴിഞ്ഞ ഒരാഴ്ചയായി റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം കടുത്ത വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ചയാണ് അലപ്പോയില്‍ രാസായുധ പ്രയോഗം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ടത്. ക്ലോറിന്‍ നിറച്ച ബോബുകളാണ് മേഖലയില്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സാധൂകരിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്നത് യുദ്ധകുറ്റകൃത്യമാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സ്റ്റഫാന്‍ ഡി മിസ്തുര അറിയിച്ചു. ക്ലോറിന്‍ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ ശ്വാസ തടസം മൂലം ആശുപത്രിയിലാണ്. മാസ്കുകള്‍ ഉപയോഗിച്ചാണ് മേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നത്. നേരത്തെയും സിറിയന്‍ സര്‍ക്കാര്‍ വിമതര്‍ക്ക് മേല്‍ രാസായുധ പ്രയോഗം നടത്തിയിരുന്നു. 2013 ഗോട്ടയില്‍ സരിന്‍ വാതകം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1429 പേര്‍ കൊല്ലപ്പെട്ടു.
Adjust Story Font
16