Quantcast

ട്രംപിനെതിരെ വ്യാപക പ്രതിഷേധവുമായി സ്ത്രീകള്‍

MediaOne Logo

Sithara

  • Published:

    27 May 2018 7:53 AM GMT

ട്രംപിനെതിരെ വ്യാപക പ്രതിഷേധവുമായി സ്ത്രീകള്‍
X

ട്രംപിനെതിരെ വ്യാപക പ്രതിഷേധവുമായി സ്ത്രീകള്‍

ദുരന്തമെന്നാണ് ട്രംപിന്റെ സ്ഥാനാരോഹണത്തെ സംവിധായിക മിഷേല്‍ മൂര്‍ വിശേഷിപ്പിച്ചത്

അധികാരത്തിലെത്തി ഒരു ദിവസം പിന്നിടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം തുടരുന്നു. തലസ്ഥാനമായ വാഷിങ്ടണില്‍ സ്ത്രീകളുടെ പ്രതിഷേധത്തിന് എത്തിയത് ആയിരങ്ങളാണ്. ഹോളിവുഡ് നടി അമേരിക്ക ഫെറാറ, സംവിധായിക മിഷേല്‍ മൂര്‍, പ്രമുഖ സ്ത്രീപക്ഷ ചിന്തക ഗ്ലോറിയ സ്റ്റെയ്നം തുടയിയ പ്രമുഖരും പ്രക്ഷോഭങ്ങളുടെ ഭാഗമായി.

ആര്‍ത്തിരമ്പുന്ന കടലിന് സമാനമായ പ്രതിഷേധക്കൂട്ടായ്മയാണ് വാഷിങ്ങ്ടണിലെ തെരുവുകളില്‍ കണ്ടത്. പിങ്ക് കളര്‍ തൊപ്പി ധരിച്ചാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. സ്ത്രീകളുടെ തൊപ്പിയെക്കുറിച്ച് ട്രംപ് നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയായിരുന്നു ആ തൊപ്പികള്‍. കൊടും തണുപ്പും മഴയും അവഗണിച്ചും സ്ത്രീകളും കുട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി.

കയ്യില്‍ പ്ലക്കാര്‍ഡുകളും ഏന്തി ട്രംപിനെതിരെ മുദ്രാവാക്യം വിളികളുമായി ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിലുള്ള ആശങ്ക പങ്കുവെച്ച പ്രതിഷേധക്കാര്‍ മെക്സിക്കന്‍ അഭയാര്‍ഥികളെ റേപ്പിസ്റ്റ് എന്ന് മുദ്രകുത്തിയ ട്രംപിനെതിരെ തുറന്നടിച്ചു.

2010ല്‍ ഒബാമ നടപ്പാക്കിയ അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതിനായുള്ള നീക്കവും സ്ത്രീ പ്രതിഷേധത്തിനു ആക്കം കൂടി. ട്രംപിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളും പാരമര്‍ശങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തങ്ങളുടെ വ്യക്തിത്വവും അവകാശങ്ങളും ഹനിക്കുന്നതാണെന്ന് ഹോളിവുഡ് നടി അമേരിക്ക ഫെറാറ അഭിപ്രായപ്പെട്ടു.

ദുരന്തമെന്നാണ് ട്രംപിന്റെ സ്ഥാനാരോഹണത്തെ സംവിധായിക മിഷേല്‍ മൂര്‍ വിശേഷിപ്പിച്ചത്. അമേരിക്കയിലെ സ്ത്രീ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഡ്ണി, ലണ്ടണ്‍, ബെര്‍ലിന്‍, പാരിസ്, ടോക്യോ, ആസ്ട്രേലിയ, ലിസ്ബണ്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു.

TAGS :

Next Story