രാജിവെച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹെയെ പൊലീസ് അറസ്റ്റ് ചെയ്തു
രാജിവെച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹെയെ പൊലീസ് അറസ്റ്റ് ചെയ്തു
അഴിമതി വിവാദത്തില്‍ കുടുങ്ങിയ പാര്‍കിനെ തിരായ അറസ്റ്റ് വാറണ്ട് കോടതി ശരിവെച്ച തൊട്ടുടനെയാണ് പൊലീസ് പാര്‍ക് ഗ്യുന്‍ ഹെയെ അറസ്റ്റ് ചെയ്തത്
അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹെയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വാറണ്ട് ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് പൊലീസ് നടപടി. ചുരുങ്ങിയത് 20 ദിവസമെങ്കിലും പാര്‍ക്ക് പൊലീസ് കസ്റ്റഡിയില് കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഴിമതി വിവാദത്തില്‍ കുടുങ്ങിയ പാര്‍കിനെ തിരായ അറസ്റ്റ് വാറണ്ട് കോടതി ശരിവെച്ച തൊട്ടുടനെയാണ് പൊലീസ് പാര്‍ക് ഗ്യുന്‍ ഹെയെ അറസ്റ്റ് ചെയ്തത്. അഴിമതി, അധികാര ദുര്‍വിനിയോഗം, സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പാര്‍കിനുമേല്‍ ആരോപിക്കപ്പെട്ടത്. സുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
സാംസങ്, ഹുണ്ടായി ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലാണ് രാജ്യത്തെമുന്‍ പ്രസിഡന്റ് തന്നെ അറസ്റ്റിലായിരിക്കുന്നത്. ഈ കമ്പനികളില്‍നിന്ന് പാര്‍കിന്റെ സുഹൃത്ത് ചോയ് സൂന്‍ സില്‍ ലക്ഷക്കണക്കിന് ഡോളര്‍ കൈപ്പറ്റിയെന്നും പണം നല്‍കുന്നതിന് കമ്പനികളില്‍ പാര്‍ക്ക് സമ്മര്‍ദം ചെലുത്തിയെന്നുമാണ് പാര്‍കിനെതിരായ ആരോപണം.
പ്രസിഡന്റിന്റെ രാജിക്കായി വന്‍പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നത്. ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചിരുന്ന പാര്‍ക് പിന്നീട് പൊതുജനങ്ങളോട് മാപ്പുപറയുകയും അധികാരത്തില്‍ നിന്ന് ഇറങ്ങുകയും ചെയ്തിരുന്നു. 1980നു ശേഷം കാലാവധി പൂര്‍ത്തിയാകും മുമ്പ് അധികാരമൊഴിയുന്ന ആദ്യ പ്രസിഡന്‍റാണ് പാര്‍ക്. പാര്‍ക്ക് ചോദ്യം ചെയ്യലിനായി ചുരുങ്ങിയത് 20 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയില് കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16