ഇറാനുമേല്‍ കൂടുതല്‍ നടപടിക്ക് അമേരിക്കയ്ക്കുമേല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം
ഇറാനുമേല്‍ കൂടുതല്‍ നടപടിക്ക് അമേരിക്കയ്ക്കുമേല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദം
ആണവ കരാറിൽ നിന്ന് യൂറോപ്യൻ യൂനിയനെ പിന്തിരിപ്പിക്കാനുള്ള ട്രംപ് ഭരണകൂട നീക്കം പക്ഷെ, വിജയം കണ്ടില്ല. എന്നാൽ ആണവ ഇറാനെ കുറിച്ച ആശങ്ക ഗൾഫ് മേഖലയിൽ പടർത്തുന്നതിൽ യു.എസ് വിജയിക്കുകയാണ്.
ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ കൈക്കൊള്ളാൻ അമേരിക്കക്കു മേൽ സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സമ്മർദം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ അമേരിക്കൻ സന്ദർശനം നടക്കാനിരിക്കെ, ഗൾഫ് മേഖലയിൽ തങ്ങളുടെ ഭാവിപദ്ധതികൾ സംബന്ധിച്ച് ട്രംപ് ഭരണകൂടം പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.
സിറിയ, യെമൻ, ലബനാൻ എന്നിവിടങ്ങളിലെ ഇടപെടലും ഇറാഖ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഇറാൻ നീക്കം നടത്തുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ പുതിയ പടനീക്കം. ആണവ കരാറിൽ നിന്ന് യൂറോപ്യൻ യൂനിയനെ പിന്തിരിപ്പിക്കാനുള്ള ട്രംപ് ഭരണകൂട നീക്കം പക്ഷെ, വിജയം കണ്ടില്ല. എന്നാൽ ആണവ ഇറാനെ കുറിച്ച ആശങ്ക ഗൾഫ് മേഖലയിൽ പടർത്തുന്നതിൽ യു.എസ് വിജയിക്കുകയാണ്.
ഇറാൻ ആണവ വികസനം നടത്തിയാൽ തങ്ങളും അതേ മാർഗം സ്വീകരിക്കുമെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ പ്രഖ്യാപനം ഇതിന്റെ പ്രത്യക്ഷ തെളിവാണ്. ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിൽ ആണവായുധം സ്വന്തമായുള്ളത് ഇസ്രായേലിനു മാത്രമാണ്. ഇറാൻ ആണവഭീതി ചൂണ്ടിക്കാട്ടി മറ്റു രാജ്യങ്ങളും രംഗത്തു വരുമെന്ന് ചൂണ്ടിക്കാട്ടി വൻശക്തി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാവും ഇനി ട്രംപിന്റെ നീക്കം.
ഈ മാസം 20നാണ് സൗദി കിരീടാവകാശി വൈറ്റ്ഹൗസിൽ ട്രംപുമായി ചർച്ച നടത്തുക. ബ്രിട്ടൻ, ഈജിപ്ത് സന്ദർശനത്തിന്റെ തുടർച്ചയെന്ന നിലക്കാണ് സൗദി കിരീടാവകാശിയുടെ അമേരിക്കൻ പര്യടനം.
ഒമ്പതര മാസം പിന്നിട്ട ഖത്തർ പ്രതിസന്ധി പരിഹാരവുമായി ബന്ധപ്പട്ട സുപ്രധാന ചർച്ചക്കും സാധ്യത കൂടുതലാണ്. യെമനിൽ ഹൂത്തികൾക്കെതിരെ തുടരുന്ന യുദ്ധത്തിലും സിറിയയിലെ സംഘർഷത്തിലും ട്രംപ് ഭരണകൂടം സ്വീകരിക്കാൻ പോകുന്ന റോളിനെ കുറിച്ച ചിത്രവും മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയോടെ വ്യക്തമാകും.
Adjust Story Font
16