Quantcast

യു എ ഇയുടെ 'ഇ ദിര്‍ഹ'ത്തിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം

MediaOne Logo

admin

  • Published:

    28 May 2018 4:51 PM GMT

യു എ ഇയുടെ ഇ ദിര്‍ഹത്തിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം
X

യു എ ഇയുടെ 'ഇ ദിര്‍ഹ'ത്തിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം

പേയ്മെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രീ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ആണ് ഇ ദിര്‍ഹം ഇടപാടുകളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തിയത്.

യു എ ഇ ധനകാര്യമന്ത്രാലയം നടപ്പാക്കിയ ഇലക്‌ട്രോണിക് ധനവിനിമയ സംവിധാനമായ ഇ ദിര്‍ഹമിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം. പേയ്മെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രീ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ആണ് ഇ ദിര്‍ഹം ഇടപാടുകളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തിയത്.

യു എ ഇ ധനകാര്യമന്ത്രാലയവും നാഷണല്‍ ബാങ്ക് ഓഫ് അബൂദബിയുമാണ് ഇലക്ട്രോണിക് ധനിവിനിമയ സംവിധാനമായ ഇ ദിര്‍ഹം നടപ്പാക്കുന്നത്. ഇടപാടുകള്‍ വിലയിരുത്തിയ പേയ്മെന്റ് കാര്‍ഡ് ഇന്‍ഡസ്ട്രീ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ഇ ദിര്‍ഹം അന്താരാഷ്ട്ര നിലവാരത്തില്‍ സുരക്ഷയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമാണെന്ന് സാക്ഷ്യപത്രം നല്‍കി. ഇ ദിര്‍ഹം വഴി നടക്കുന്ന ഇടപാടുകളില്‍ തട്ടിപ്പിന്റെ സാധ്യത വിരളമാണെന്ന് സര്‍ട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നു. യു എ ഇ ഫെഡറല്‍ സര്‍ക്കാറിന്റെ ഇടപാടുകള്‍ക്ക് ഇ ദിര്‍ഹം സംവിധാനമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 800 ലക്ഷം ഇടപാടുകളാണ് സര്‍ക്കാര്‍ ഇതുവഴി നടത്തിയത്. 2001 മുതലാണ് ഇ ദിര്‍ഹം ആരംഭിച്ചത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചക്ക് അനുസരിച്ച് ഇത് ആധുനികവല്‍ക്കരിച്ചു. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇ വാലറ്റ് സൗകര്യവും ഇ ദിര്‍ഹം നല്‍കുന്നുണ്ട്.

TAGS :

Next Story