തെല്‍ അവീവില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
തെല്‍ അവീവില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
തെല്‍ അവീവിലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിനും സൈനിക കേന്ദ്രത്തിനും അടുത്തുള്ള സരോനാ മാര്‍ക്കറ്റിലെ ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പുണ്ടായത്.
ഇസ്രയേലിലെ തെല്‍ അവീവില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ ആയുധ ധാരികളായ രണ്ട് ഫലസ്തീനികളാണെന്ന് ഇസ്രയേല്‍ പ്രതിരഓധ മന്ത്രാലയം ആരോപിച്ചു.സംഭവത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അപലപിച്ചു. തെല്‍ അവീവിലെ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിനും സൈനിക കേന്ദ്രത്തിനും അടുത്തുള്ള സരോനാ മാര്‍ക്കറ്റിലെ ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പുണ്ടായത്. ആയുധധാരികളായ രണ്ട് പേര്‍ ജനങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
അക്രമികള്‍ ഫലസ്തീന്‍ പട്ടണമായ ഹെബ്രോണില്‍ നിന്നെത്തിയവരാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനയി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സംഭവസ്ഥലത്തെത്തി.
നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നെതന്യഹു പറഞ്ഞു. സൈനിക മേധാവികളും സുരക്ഷാ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തി. സംഭവത്തെ തുടര്‍ന്ന് തെല്‍ അവീവില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി
Adjust Story Font
16