Quantcast

കസാക്കിസ്ഥാനില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

MediaOne Logo

admin

  • Published:

    29 May 2018 10:13 AM

കസാക്കിസ്ഥാനില്‍ വെടിവെപ്പ്;  നാല് പേര്‍ കൊല്ലപ്പെട്ടു
X

കസാക്കിസ്ഥാനില്‍ വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് പൊലീസുകാരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്

കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര വിരുദ്ധ നടപടികള്‍ക്ക് തുടക്കമിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അല്‍മാട്ടിയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആയുധധാരി പൊലീസുകാര്‍ക്ക് നേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പുറമെ ഒരു സിവിലനും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. തീവ്രവാദ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതിനിടെ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നൊരാളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കറുത്ത ഷര്‍ട്ട് ധരിച്ച 27കാരന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ദേശീയ ഇന്റലിജന്‍സ് ഏജന്‍സി കഴിഞ്ഞമാസം മുതല്‍ രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡില്‍ 18പേരെ കൊലപ്പെടുത്തിയിരുന്നു. രാജ്യത്ത് ഐഎസ് സ്വാധീനം വര്‍ധിച്ച് വരുന്നതായും ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

TAGS :

Next Story