Quantcast

ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹിലരിക്കുമെതിരെ സൈബര്‍ ആക്രമണം

MediaOne Logo

Jaisy

  • Published:

    29 May 2018 3:56 PM GMT

ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹിലരിക്കുമെതിരെ സൈബര്‍ ആക്രമണം
X

ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹിലരിക്കുമെതിരെ സൈബര്‍ ആക്രമണം

ഹിലരിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ഹാക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്

ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റെനെയും ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം. ഹിലരിയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങളും ഹാക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് എഫ്ബിഐയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റും അന്വേഷണം ആരംഭിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തര രഹസ്യങ്ങൾ സൂക്ഷിക്കുന്ന കമ്പ്യൂട്ടറുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് കടക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന.. സ്വകാര്യ അന്വേഷണ ഏജന്‍സിയാണ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.. സൈബര്‍ ആക്രമണത്തെക്കുറിച്ച് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് നാഷനല്‍ സെക്യൂരിറ്റി ഡിവിഷനും എഫ്ബിഐയും അന്വേഷണം ആരംഭിച്ചു.. റഷ്യന്‍ ചാരന്മാരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം..

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നതായി ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപണമുന്നയിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ എത്തിക്കാനാണ് റഷ്യയുടെ ശ്രമമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം. തെരഞ്ഞെടുപ്പ് എതിരാളിയായ ഹിലരി ക്ലിന്റന്റെ കാണാതായ ഇ-മെയിലുകള്‍ കണ്ടത്തണമെന്ന് കഴിഞ്ഞദിവസം റഷ്യയോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ട്രംപ് തലയൂരി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനര്‍ നിഷേധിച്ചു. ഫിലാഡെല്‍ഫിയയില്‍ ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി സ്വീകരിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

TAGS :

Next Story