Quantcast

ലോകാരോഗ്യസംഘടനയുടെ പുതിയ തലവന്‍ റ്റെട്രോസ് അഥാനം ഗെബ്രയേസസ്

MediaOne Logo

Jaisy

  • Published:

    29 May 2018 4:39 PM GMT

ലോകാരോഗ്യസംഘടനയുടെ പുതിയ തലവന്‍ റ്റെട്രോസ് അഥാനം ഗെബ്രയേസസ്
X

ലോകാരോഗ്യസംഘടനയുടെ പുതിയ തലവന്‍ റ്റെട്രോസ് അഥാനം ഗെബ്രയേസസ്

ആദ്യമായാണ് ആഫ്രിക്കയില്‍ നിന്നൊരാള്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് എത്തുന്നത്.

ലോകാരോഗ്യസംഘടനയുടെ പുതിയ തലവനായി എത്യോപ്യയുടെ റ്റെട്രോസ് അഥാനം ഗെബ്രയേസസിനെ തെരഞ്ഞെടുത്തു. ജനീവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്റെ ഡേവിഡ് നബാറോയെ പിന്‍തള്ളിയാണ് റ്റെട്രോസിന്റെ ജയം. ആദ്യമായാണ് ആഫ്രിക്കയില്‍ നിന്നൊരാള്‍ ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് എത്തുന്നത്.

പത്ത് വര്‍ഷമായി മാര്‍ഗരറ്റ് ചാന്‍ ആണ് ലോകാരോഗ്യ സംഘടനയുടെ തലവന്‍. ജൂണ്‍ 30ന് ചാനിന്റെ കാലാവധി അവസാനിക്കും. ഡയറക്ടര്‍ ജനറലിനായി ജനീവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എത്യോപ്യയുടെ ടെട്രോസ് അഥാനം തെരഞ്ഞെടുക്കപ്പെട്ടു. എത്യോപ്യയുടെ മുന്‍ ആരോഗ്യമന്ത്രിയാണ് ടെട്രോസ്.

185 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. വിവിധ ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 121 വോട്ട് നേടിയാണ് ടെട്രോസ് തലപ്പത്തെത്തിയത്. അന്പത്തിരണ്ട് കാരനായ ടെട്രോസ്,ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്ത് നടപ്പിലാക്കിയ ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്. എയിഡ്സ്,മലേറിയ,ക്ഷയം എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വലിയ തോതില്‍ നടത്തിക്കൊണ്ടിരിക്കുന്നയാളാണ് ടെട്രോസ്. ബ്രിട്ടന്റെ ഡോ.ഡേവിഡ് നബാറോ,പാകിസ്താന്റെ ഡോ.സാനിയ നിഷ്തര്‍ എന്നിവരായിരുന്നു അവസാനഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്നത്.

TAGS :

Next Story