Quantcast

ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‍ലിം സൈനികന്റെ മാതാവിനെ പരിഹസിച്ച ട്രംപിന്റെ പ്രസംഗം വിവാദമാകുന്നു

MediaOne Logo

Ubaid

  • Published:

    30 May 2018 3:58 PM GMT

ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‍ലിം സൈനികന്റെ മാതാവിനെ പരിഹസിച്ച ട്രംപിന്റെ പ്രസംഗം വിവാദമാകുന്നു
X

ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‍ലിം സൈനികന്റെ മാതാവിനെ പരിഹസിച്ച ട്രംപിന്റെ പ്രസംഗം വിവാദമാകുന്നു

മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സൈനികന്റെ പിതാവ് ഖിസര്‍ഖാന്‍ ട്രംപിനെ വിമര്‍ശിച്ചത്

ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‍ലിം സൈനികന്‍റെ മാതാവിനെ പരിഹസിച്ച ട്രംപിന്‍റെ പ്രസംഗം വിവാദമാകുന്നു. ഇറാഖില്‍ കൊല്ലപ്പെട്ട മുസ്‍ലിം സൈനികന്‍റെ മാതാവിനെ പരിഹസിച്ച റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസംഗം വിവാദമാകുന്നു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദനയറിയാന്‍ ട്രംപിന് കഴിയണമെന്ന് സൈനികന്റെ അമ്മ പറഞ്ഞു. ട്രംപിന്‍റെ പ്രസംഗത്തിനെതിരെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗവും രംഗത്തു വന്നു.

മുസ്ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സൈനികന്റെ പിതാവ് ഖിസര്‍ഖാന്‍ ട്രംപിനെ വിമര്‍ശിച്ചത്. ട്രംപായിരുന്നു ഭരണാധികാരിയെങ്കില്‍ തന്റെ മകന്‍ അമേരിക്കയില്‍തന്നെ ഉണ്ടാകുമായിരുന്നില്ല. അമേരിക്കക്ക് വേണ്ടിയാണ് തന്‍റെ മകന്‍ രക്തസാക്ഷിയായത്. രാജ്യത്തിന് വേണ്ടി ട്രംപ് ഒരു ത്യാഗവും സഹിച്ചിട്ടില്ലെന്നും കിസര്‍ഖാന്‍ പറഞ്ഞു.

ഹിലരിയുടെ തിരക്കഥയാണിതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഖിസര്‍ഖാന്‍റെ സമീപത്തു നിന്ന സൈനികന്‍റെ മാതാവ് ഒന്നും പറഞ്ഞില്ലെന്നും അവരെ അതിന് അനുവദിച്ചിട്ടുണ്ടാകില്ലെന്നും പരിഹാസസ്വരത്തില്‍ ട്രംപ് പരിഹസിച്ചു.

പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആകുക എന്നത് ഒരു കുടുംബത്തെ അപമാനിക്കാനുള്ള അവകാശമായി കാണരുതെന്നായിരുന്നു ഖിസര്‍ഖാന്റെ പ്രതികരണം. ഇറാഖിലുണ്ടായ ചാവേറാക്രമണത്തിലാണ് കിസര്‍ഖാന്‍റെ മകനും യുഎസ് സൈനികനുമായ ഹുമയൂണ്‍ ഖാന്‍ കൊല്ലപ്പെട്ടത്.

TAGS :

Next Story