Quantcast

അയല്‍ രാജ്യങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിലൂടെ ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല: ഇറാന്‍ പ്രസിഡന്‍റ്

MediaOne Logo

Sithara

  • Published:

    30 May 2018 2:42 PM

അയല്‍ രാജ്യങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിലൂടെ ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല: ഇറാന്‍ പ്രസിഡന്‍റ്
X

അയല്‍ രാജ്യങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിലൂടെ ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയില്ല: ഇറാന്‍ പ്രസിഡന്‍റ്

അയല്‍ രാജ്യങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുക വഴി ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി

അയല്‍ രാജ്യങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കുക വഴി ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് കേവലം തെറ്റിദ്ധാരണ മാത്രമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി. അയല്‍ രാജ്യങ്ങളില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ഇറാന്‍ അക്രമണത്തില്‍ ഇസ്രായേല്‍ യുദ്ധ വിമാനം തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്‍ സൈന്യത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഹസ്സന്‍ റുഹാനിയുടെ പ്രതികരണം. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് പ്രസിഡന്‍റ് നയം വ്യക്തമാക്കിയത്.

മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇറാന്‍ തയ്യാറാണെന്നും ഇതിന് മറ്റ് രാജ്യങ്ങളുടെ സഹകരണം അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ വിഷയത്തില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നിരന്തരം സംഘര്‍ഷം നിലനില്‍ക്കുകയാണ്.

TAGS :

Next Story