പാകിസ്താന്‍ ആഭ്യന്തരമന്ത്രി അഹ്‍സാന്‍ ഇഖ്‍ബാലിന് നേരെ വധശ്രമം
പാകിസ്താന്‍ ആഭ്യന്തരമന്ത്രി അഹ്‍സാന്‍ ഇഖ്‍ബാലിന് നേരെ വധശ്രമം
തോക്കുധാരിയായ യുവാവ് പലതവണ വെടിയുതിര്‍ക്കുകയായിരുന്നു
പാകിസ്താന്‍ ആഭ്യന്തരമന്ത്രി അഹ്‍സാന്‍ ഇഖ്‍ബാലിന് നേരെ വധശ്രമം. സെന്‍ട്രല്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മടങ്ങവെയാണ് 59 കാരനായ അഹ്‍സാന്‍ ഇഖ്‍ബാലിന് നേരെ ആക്രമണം നടന്നത്. തോക്കുധാരിയായ യുവാവ് പലതവണ വെടിയുതിര്‍ക്കുകയായിരുന്നു. തോളിന് വെടിയേറ്റ് വീണ ഇഖ്‍ബാലിനെ നാരോവാല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ലാഹോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് അദ്ദേഹത്തിന്റെ മകനും പ്രാദേശിക ഭരണനേതൃത്വവും അറിയിച്ചത്. സഹ ആഭ്യന്തരമന്ത്രി തലാല്‍ ചൌധരിയും അഹ്‍സാന്‍ ഇഖ്‍ബാല്‍ ഉടന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
വെടിവെച്ചയാളെ പൊലീസ് പിടികൂടുകയും കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അപലപ്പിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പിഎംഎല്‍-എന്‍ മന്ത്രിസഭയിലെ പ്രധാന നേതാവായ അഹ്‍സാന്‍ ഇഖ്‍ബാല്‍ കഴിഞ്ഞ വര്‍ഷമാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.
Adjust Story Font
16