Quantcast

എവറസ്റ്റിന് മുകളില്‍ ഒരു മാംഗല്യം

MediaOne Logo

Jaisy

  • Published:

    31 May 2018 3:41 AM GMT

എവറസ്റ്റിന് മുകളില്‍ ഒരു മാംഗല്യം
X

എവറസ്റ്റിന് മുകളില്‍ ഒരു മാംഗല്യം

ജെയിംസ് സിസോം(35) ആഷ്ലി ഷിമേഡര്‍ (32) എന്നിവരാണ് എവറസ്റ്റില്‍ വിവാഹിതരായവര്‍

കല്യാണം എങ്ങിനെയും വ്യത്യസ്തമാക്കുക എന്നതാണ് ഇപ്പോഴത്തെ ട്രന്‍ഡ്. വ്യത്യസ്തതക്കായി വെളളത്തിലും വിമാനത്തിലും കാട്ടിലുമെല്ലാം വിവാഹം നടന്ന സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ പേര് ചുരുക്കമാണ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള വധൂവരന്‍മാര്‍ വ്യത്യസ്തതക്കായി തെരഞ്ഞെടുത്തതും എവറസ്റ്റിനെയായിരുന്നു.

മഞ്ഞ് മലകളെ പുല്‍കി ആകാശത്തെ തൊട്ടാണ് അവര്‍ വിവാഹിതരായത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

ജെയിംസ് സിസോം(35) ആഷ്ലി ഷിമേഡര്‍ (32) എന്നിവരാണ് എവറസ്റ്റില്‍ വിവാഹിതരായവര്‍. പരമ്പരാഗത രീതിയില്‍ നിന്നും തികച്ചു വ്യത്യസ്തമായിരിക്കണം തങ്ങളുടെ വിവാഹമെന്ന ചിന്തയാണ് കൊടുമുടിയിലേക്ക് ഇവരെ നയിച്ചത്. ഇഷ്ടം പൂര്‍ത്തീകരിക്കാനായി ഒത്തിരി ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നു.

മതപരമായ ചടങ്ങുകളോ മറ്റ് ആഢംബരങ്ങളോ ഉണ്ടായിരുന്നില്ല. വെളുത്ത വലിയ ഗൌണാണ് വധു അണിഞ്ഞിരുന്നത്, വരന്‍ സ്യൂട്ടും. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ചാര്‍ലി ചര്‍ച്ചിലും ഒപ്പമുണ്ടായിരുന്നു.

ഒന്നര മണിക്കൂറിനുള്ളില്‍ വിവാഹവും സദ്യയും ഫോട്ടോ സെഷനും കഴിഞ്ഞു. ഹെലികോപ്റ്ററില്‍ തിരിച്ചു മടങ്ങുകയും ചെയ്തു.

TAGS :

Next Story