Quantcast

സിറിയയില്‍ രാസായുധ പ്രയോഗം; 70ലധികം പേര്‍ കൊല്ലപ്പെട്ടു

MediaOne Logo

Sithara

  • Published:

    31 May 2018 2:29 AM GMT

സിറിയയില്‍ രാസായുധ പ്രയോഗം; 70ലധികം പേര്‍ കൊല്ലപ്പെട്ടു
X

സിറിയയില്‍ രാസായുധ പ്രയോഗം; 70ലധികം പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍ രാസായുധാക്രമണം നടന്നെന്ന വാര്‍ത്ത സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു.

സിറിയയില്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ദമാസ്കസിനടുത്തുള്ള ദൂമയില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. ക്ലോറിനും തിരിച്ചറിയപ്പെടാത്ത മറ്റൊരു വാതകവുമാണ് ഉപയോഗിച്ചത്. സിറിയന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍ രാസായുധാക്രമണം നടന്നെന്ന വാര്‍ത്ത സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു.

തലസ്ഥാനമായ ദമാസ്ക്കസിനടുത്താണ് ദൂമ സ്ഥിതി ചെയ്യുന്നത്. ക്ലോറിനും തിരിച്ചറിയപ്പെടാത്ത മറ്റൊരു ശക്തമായ വാതകവുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. വിമത നിയന്ത്രണത്തിലുള്ള പ്രദേശമാണ് ദൂമ. സിറിയന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇക്കാര്യം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് രാസായുധ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ജനം പരിഭ്രാന്തിയിലാണ്. പലരും സുരക്ഷിതയിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. വിമത കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ശക്തമായ ആക്രമണമാണ് സിറിയന്‍ സൈന്യം സമീപ ദിവസങ്ങളില്‍ നടത്തുന്നത്.

TAGS :

Next Story