ഇറാന്റെ സഹായത്തോടെ സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം
ഇറാന്റെ സഹായത്തോടെ സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം
ഇറാന്റെ സഹായത്തോടെ ആദ്യമായാണ് റഷ്യയുടെ ആക്രമണം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ യുദ്ധം പ്രഖ്യാപിച്ച വിമതര്‍ക്കെതിരെയാണ് റഷ്യയുടെ നീക്കം.
ഇറാനില്‍ നിന്നും പറന്നുയര്‍ന്ന റഷ്യന്‍ പോര്‍വിമാനങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം നടത്തി. ഇറാന്റെ സഹായത്തോടെ ആദ്യമായാണ് റഷ്യയുടെ ആക്രമണം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ യുദ്ധം പ്രഖ്യാപിച്ച വിമതര്‍ക്കെതിരെയാണ് റഷ്യയുടെ നീക്കം. അസദിനെ നിലനിര്‍ത്താന്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിമതര്‍ക്കെതിരെ ശക്തമായ ആക്രമണത്തിലാണ് റഷ്യ. എന്നാല്‍ ആദ്യമായാണ് ഇതിന് ഇറാന്റെ സഹായം. ഇന്നലെ വൈകീട്ട് പശ്ചിമ ഇറാനിലെ ഹമദാനില്‍ നിന്ന് റഷ്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നു. അലപ്പോ, ഇദ്‌ലിബ്, ദൈര്‍ അല്‍ സോര്‍ എന്നിവിടങ്ങളില്‍ ശക്തമായ ആക്രമണം നടത്തി. റഷ്യന്‍ വ്യോമസേനാ വിമാനങ്ങള്‍ക്ക് തങ്ങാന്‍ പാകത്തിലുള്ള വലിയ താവളം സിറിയയിലില്ല. ഇതാണ് ഇറാന്റെ സഹായം തേടാന്‍ കാരണം. ഇതുവഴി സമഗ്രമായ ആക്രമണത്തിന് സാധിക്കുമെന്ന് ഇറാന്‍ കരുതുന്നുണ്ട്.
Adjust Story Font
16