ഫ്രാന്‍സ് പ്രസിഡന്റ് സ്ഥാനാര്‍ഥി; നിക്കോളാസ് സര്‍ക്കോസി പുറത്ത്
ഫ്രാന്‍സ് പ്രസിഡന്റ് സ്ഥാനാര്‍ഥി; നിക്കോളാസ് സര്‍ക്കോസി പുറത്ത്
മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ പ്രധാനമന്ത്രിമാരായ ഫ്രാന്‍കോയിസ് ഫില്ലന്‍, അലെയ്ന്‍ ജൂപ്പ് എന്നിവരടക്കം ഏഴ് പേരാണ് വലതുപക്ഷ പാര്‍ട്ടിക്കായി മത്സരരംഗത്തുണ്ടായിരുന്നത്
ഫ്രാന്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ഘട്ട തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി പുറത്തായി. മുന്‍ പ്രധാനമന്ത്രി ഫ്രാന്‍കോയിസ് ഫിലനാണ് തെരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനത്ത്.
മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി, മുന്‍ പ്രധാനമന്ത്രിമാരായ ഫ്രാന്‍കോയിസ് ഫില്ലന്‍, അലെയ്ന്‍ ജൂപ്പ് എന്നിവരടക്കം ഏഴ് പേരാണ് വലതുപക്ഷ പാര്‍ട്ടിക്കായി മത്സരരംഗത്തുണ്ടായിരുന്നത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 2.5മില്യണ്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. നിക്കോളാസ് സര്‍ക്കോസിയും ഫ്രാന്‍കോയിസ് ഫിലനും തമ്മിലായിരുന്നു പ്രധാനമായും മത്സരം. അഭിപ്രായ സര്‍വേ ഫലം പോലെ ഫ്രാന്‍കോയിസ് ഫിലന്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി.
മുന്‍ പ്രധാനമന്ത്രിയായ അലെയ്ന്‍ ജൂപ്പ് ആണ് രണ്ടാം സ്ഥാനത്ത്. അടുത്ത ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഫ്രാന്‍കോയിസ് ഫിലനും അലെയ്ന്‍ ജൂപ്പും തമ്മില്‍ മത്സരിക്കും. ഈ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരാകും അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആകുക. നാഷണല്‍ ഫ്രണ്ട് നേതാവ് മറീന്‍ ലെ പെന്‍ ആണ് എതിര്‍ സ്ഥാനാര്‍ത്ഥി. ഇതാദ്യമായാണ് ഫ്രാന്‍സില്‍ അമേരിക്കന്‍ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വര്‍ഷം മെയിലാണ് അവസാനഘട്ട മത്സരം.
Adjust Story Font
16