ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു
ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു
കാസ്ട്രോയുടെ മൂത്തമകനായ ഫിദലിറ്റോ എന്ന് അറിയപ്പെട്ട ഫിദല്‍ കാസ്‌ട്രോ ദിയാസ്-ബലാര്‍ട് ആണ് ഇന്നലെ രാവിലെ ആത്മഹത്യ ചെയ്തത്
ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ദിയാസ്-ബലാര്‍ട് ആത്മഹത്യ ചെയ്തതായി ക്യൂബന്‍ മാധ്യമങ്ങള്‍. മാസങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു 68 കാരനായ ദിയാസ്-ബലാര്‍ട് . വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഫിദലിറ്റോ എന്നാണ് ദിയാസ്-ബലാര്‍ട് അറിയപ്പെട്ടിരുന്നത്. വിഷാദരോഗത്തിനുള്ള ചികിത്സ നേരത്തേ തുടങ്ങിയിരുന്നെങ്കിലും പിന്നീട് ചികിത്സ വീട്ടില്‍ നിന്നു മതി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
‘അതിയായ വിഷാദരോഗത്തിന് മാസങ്ങളായി ഒരുസംഘം ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്ന ദിയാസ്-ബലാര്‍ട്ട് ആത്മഹത്യ ചെയ്തു.’ എന്ന് ക്യൂബന്‍ഡിബേറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1949 ലാണ് ഫിദലിറ്റോ ജനിച്ചത്. പിതാവ് കാസ്ട്രോയുമായി വളരെ രൂപസാദ്യശ്യമുള്ള ആളായിരുന്നു അദ്ദേഹം. ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനായിരുന്നു ദിയാസ്-ബലാര്‍ട്ട്.
സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ശാസ്ത്രീയ ഉപദേഷ്ടാവും ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ശാസ്ത്രത്തോടുള്ള ആത്മാര്‍ത്ഥമായ സമീപനം അദ്ദേഹത്തിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തു.
ഒരു വര്‍ഷം മുമ്പ്, 2016 നവംബര്‍ 26 ന് തന്റെ 90മത്തെ വയസ്സിലാണ് കാസ്ട്രോ മരിക്കുന്നത്.
Adjust Story Font
16