Quantcast

ഒര്‍ലാന്റോ വെടിവെപ്പില്‍ ഐഎസിന് പങ്കില്ലെന്ന് സിഐഎ

MediaOne Logo

admin

  • Published:

    1 Jun 2018 3:02 AM GMT

ഒര്‍ലാന്റോ വെടിവെപ്പില്‍ ഐഎസിന് പങ്കില്ലെന്ന് സിഐഎ
X

ഒര്‍ലാന്റോ വെടിവെപ്പില്‍ ഐഎസിന് പങ്കില്ലെന്ന് സിഐഎ

ഒര്‍ലാന്റോ വെടിവെപ്പില്‍ ഐഎസിനോ മറ്റു വിദേശ സംഘടനകള്‍ക്കോ ബന്ധമുള്ളതിന് തെളിവുകളില്ലെന്ന് സിഐഎ തലവന്‍ ജോണ്‍ ബ്രണ്ണന്‍

ഒര്‍ലാന്റോ വെടിവെപ്പില്‍ ഐഎസിനോ മറ്റു വിദേശ സംഘടനകള്‍ക്കോ ബന്ധമുള്ളതിന് തെളിവുകളില്ലെന്ന് സിഐഎ തലവന്‍ ജോണ്‍ ബ്രണ്ണന്‍. എന്നാല്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെ ശക്തികുറച്ചുകാണരുതെന്നും അമേരിക്കന്‍ ചാരസംഘടനയുട തലവന്‍ കൂട്ടിച്ചേര്‍ത്തു. ‍അമേരിക്കന്‍ സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെയാണ് ജോണ്‍ ബ്രണ്ണന്റെ പ്രസ്താവന.

ഒര്‍ലാന്റോ വെടിവെപ്പുമായി ഐഎസിനോ മറ്റു വിദേശ സംഘടനകള്‍ക്കോ ബന്ധമുള്ളതായി സിഐഎക്ക് വിവരമില്ലെന്നും ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു. സിറിയയിലും ഇറാഖിലും ഒരു പക്ഷേ ഐഎസിന് തോല്‍വി സംഭവിച്ചിട്ടുണ്ടാകാം. അത് താത്‍ക്കാലികമാണ് . അല്‍ ഖാഇദ അതിന്റെ പ്രതാപകാലത്തുളളതിനേക്കാള്‍ ശക്തമാണ് ഐഎസ് ഇന്ന്. ലോകത്തിന്റെ ഏത് ഭാഗത്തും ആക്രമണം നടത്താനുള്ള കഴിവ് ഐഎസിനുണ്ടെന്നും സിഐഎ മേധാവി പറയുന്നു. ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമം കാരണം ഐഎസിന്റെ സാമ്പത്തിക അടിത്തറ തര്‍ക്കാനായി എന്നത് സത്യമാണ്.

സിറിയയിലും ഇറാഖിലുമായി 33,000 പേരാണ് ഐഎസ് സംഘത്തില്‍‍ നേരത്തേ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 18000ത്തിനും 22000ത്തിനും ഇടയിലാണ്. ലിബിയയിലുളള 5000ത്തിനും 8000ത്തിനും ഇടയിലുള്ള ഐഎസ് ഭീകരവാദികളാണ് ഏറ്റവും അപടകാരികളെന്നു സിഐഎ മേധവി കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബോക്കോ ഹറം ഐഎസിന്റെ ശാഖയായി പ്രവര്‍ത്തിക്കുകയാണെന്നും ബ്രണ്ണന്‍ ആരോപിച്ചു.

TAGS :

Next Story