Quantcast

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിലും ഹിലരിക്കും ട്രംപിനും വിമര്‍ശം

MediaOne Logo

Sithara

  • Published:

    2 Jun 2018 1:33 PM GMT

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിലും ഹിലരിക്കും ട്രംപിനും വിമര്‍ശം
X

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തിലും ഹിലരിക്കും ട്രംപിനും വിമര്‍ശം

ട്രംപിന്റെ യുദ്ധക്കൊതിയെ മുന്‍നിര്‍ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഹിലരിയും ഒബാമയും കഴിവ് കെട്ടവരാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി തിരിച്ചടിച്ചു.

യുഎസില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലും ഹിലരിക്കും ട്രംപിനും വിമര്‍ശം. ട്രംപിന്റെ യുദ്ധക്കൊതിയെ മുന്‍നിര്‍ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഹിലരിയും ഒബാമയും കഴിവ് കെട്ടവരാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി തിരിച്ചടിച്ചു.

വിര്‍ജീനിയയിലെ ഫാംവിയ്യയില്‍ ലോങ്‌വുഡ് സര്‍വകലാശാലയിലാണ് സംവാദം നടന്നത്. വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്ന്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി മൈക് പെന്‍സ് ഇന്‍ഡ്യാന ഗവര്‍ണറാണ്. ഗര്‍ഭഛിദ്രം മുതല്‍ റഷ്യയോടുള്ള നയം വരെ ചര്‍ച്ചയായ സംവാദത്തെ ടിം കെയ്ന്‍ ആണ് പരസ്പരാക്രമണ ശൈലിയിലേക്ക് നയിച്ചത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന മുന്‍ യു.എസ് പ്രസിഡന്റ്, റൊണാള്‍ഡ് റെയ്ഗന്‍ ആണവായുധ പ്രയോഗത്തെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ടിം കെയ്ന്‍ ആക്രമണം തുടങ്ങിയത്.

എതിരാളിയുടെ ആരോപണത്തെ നേരിടാന്‍ മൈക് പെന്‍സ് വിഷമിച്ചെന്നും ട്രംപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മറ്റേതോ വ്യക്തിയെ കുറിച്ചാണെന്ന് തോന്നിച്ചതായുമാണ് സംവാദം വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ട്രംപ് അനുമോദിച്ച കാര്യം ടിം കെയ്ന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് പുടിന് നല്‍കിയ അനുമോദനമല്ലെന്നും ഹിലരിയുടെയും ഒബാമയുടെയും കഴിവുകേട് ചൂണ്ടിക്കാണിച്ചതാണെന്നുമായിരുന്നു മൈക് പെന്‍സിന്റെ പ്രതികരണം.

TAGS :

Next Story