ഇന്ത്യയിലെ പാക് സ്ഥാനപതിയെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചു
ഇന്ത്യയിലെ പാക് സ്ഥാനപതിയെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചു
പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും ഇന്ത്യയില്‍ അപമാനം നേരിടേണ്ടിവരുന്നുവെന്നാണ് പാക് പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം
പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ അപമാനം നേരിടുന്നുവെന്ന ആരോപണം ശക്തമാക്കി പാകിസ്ഥാന്‍. ഇക്കാര്യത്തില്‍ അടിയന്തര ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെ പാക് സ്ഥാനപതി സുഹൈല്‍ മഹ്മൂദിനെ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചു. ഇന്ത്യയിലെ പാക് ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും സുരക്ഷയൊരുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് പാക് പ്രതിരോധമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹിയിലെ പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്കും കുടുംബാംങ്ങള്‍ക്കും നേരെ ചിലര്‍ അക്രമം നടത്തിയെന്നും വിരട്ടിയെന്നുമാണ് പാക്കിസ്ഥാന്റെ പരാതി. ഡപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ഡ്രൈവറെ ആക്രമിച്ചെന്നും ആരോപണുണ്ട്. ഈ അക്രമങ്ങളുടേതെന്ന പേരില്‍ ചില ചിത്രങ്ങള്‍ പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സുഹൈല്‍ മെഹ്മൂദിന്െ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അക്രമം സംബന്ധിച്ചും നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമാണ് സുഹൈലിനെ വിളിപ്പിച്ചത്.
പാക് ഉദ്യോഗസ്ഥാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് പാക് പ്രധിരോധമന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇസ്ലാമാദിലുള്ള ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷര്‍ ജെ പി സിംഗിനോട് പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞിരുന്നു. പാക്കിസ്ഥാന്റെ പുതിയ നീക്കങ്ങളോട് ഇന്ത്യയുടെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമമുണ്ടായി, വീട്ടിലേക്കു കല്ലേറു നടത്തി, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു തുടങ്ങിയ പരാതികളില്‍ ഫെബ്രുവരി 16ന് പാക്ക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യന്‍സംഘം കണ്ടിരുന്നു.
Adjust Story Font
16