Quantcast

യുഎസ് വിസക്ക് അപേക്ഷിക്കുന്നവരുടെ അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനം പരിശോധിക്കും

MediaOne Logo

Subin

  • Published:

    2 Jun 2018 8:34 PM GMT

യുഎസ് വിസക്ക് അപേക്ഷിക്കുന്നവരുടെ അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനം പരിശോധിക്കും
X

യുഎസ് വിസക്ക് അപേക്ഷിക്കുന്നവരുടെ അഞ്ച് വര്‍ഷത്തെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രവര്‍ത്തനം പരിശോധിക്കും

ഈ വിവരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ നയം...

അമേരിക്കയിലേക്കുള്ള വിസ വേണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളിലെ അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. ടെലിഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. അഞ്ച് വര്‍ഷത്തെ സാമൂഹ്യമാധ്യമങ്ങളിലെ പ്രവര്‍ത്തനമാണ് പരിശോധിക്കപ്പെടുക.

കഴിഞ്ഞ സെപ്തംബറിലാണ് ഡോണള്‍ഡ് ട്രംപ് കുടിയേറ്റ വിസക്ക് സാമൂഹ്യമാധ്യമ വിവരങ്ങള്‍ ആവശ്യമാണെന്ന് പ്രഖ്യാപിച്ചത്. ഏഴ് ലക്ഷത്തിലധികം പേരെയാണ് ഈ നീക്കം ബാധിക്കുക. പുതിയ മാര്‍ഗരേഖ മറ്റു വിസക്ക് അപേക്ഷിച്ച 1.4 കോടി ആളുകളെയും ബാധിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ച നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്നും പാസ് വേഡുകളുമാണ് വിസക്കായി ആവശ്യപ്പെടുന്നത്. ഈ വിവരങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അമേരിക്കയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ നയം.

കഴിഞ്ഞ വര്‍ഷം ഇത് സംബന്ധിച്ച വിവരം ജോണ്‍ കെല്ലി സെക്യൂരിറ്റി കമ്മിറ്റിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗരാവകാശസംഘടനകളും വലതുപക്ഷ ഗ്രൂപ്പുകളും ഈ നടപടി ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെകുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ശക്തമായി ഉയരുന്നുണ്ട് പക്ഷപാതിത്വപരമായ നടപടിയാണിതെന്ന ആരോപണവും ശക്തമാണ്.

TAGS :

Next Story