ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നു
ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നു
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതുതായി 464 കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കി
ഫലസ്തീനില്‍ ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പുതുതായി 464 കുടിയേറ്റ ഭവനങ്ങള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം അനുമതി നല്‍കി. പീസ് നൌ എന്ന സന്നദ്ധ സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
അധിനിവേശ വെസ്റ്റ്ബാങ്കില്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുതന്നെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കെയാണ് കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കം. ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ശ്രമങ്ങളെ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സമൂഹത്തെ മുഖവിലക്കെടുക്കാതെയുള്ള ഇസ്രായേല്‍ നടപടിയെ ഐക്യരാഷ്ട്ര സഭ രൂക്ഷമായി വിമര്‍ശിച്ചു. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള സകല സാധ്യതകളെയും ഇസ്രായേല്‍ ഇല്ലാതാക്കുകയാണെന്നും ദ്വി രാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലയോടുള്ള ആത്മാര്‍ഥതക്കുറവാണിത് കാണിക്കുന്നതെന്നും പശ്ചിമേഷ്യന്‍ സമാധാനത്തിനുള്ള യുഎന്‍ പ്രതിനിധി Nickolay Mladen കുറ്റപ്പെടുത്തി. ഇസ്രായേല്‍ നിയമം എന്ത് പറഞ്ഞാലും വെസ്റ്റ് ബാങ്ക് കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത കുടിയേറ്റ ഭവനങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നേരത്തേ യു.എസും യൂറോപ്യന്‍ യൂനിയനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും അഭിപ്രായ പ്രകചനങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ വാചാടോപങ്ങള്‍ക്കപ്പുറം നടപടികളുണ്ടാകണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടു. അതിനിടെ വെസ്റ്റ്ബാങ്കിലെ ഒരു റേഡിയോ നിലയം ഇസ്രായേല്‍ അടച്ചുപൂട്ടി. ഇസ്രായേലിനെതിരെ ഫലസ്തീനികളെ സംഘര്‍ഷത്തിനു പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് അല്‍ സനാബല്‍ റേഡിയോ നിലയം അടപ്പിച്ചത്. റേഡിയോനിലയത്തിലെ ഡയറക്ടറടക്കം അഞ്ചുപേരെ ഇസ്രായേല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16