സിറിയക്ക് ഉപരോധം: യുഎന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു
സിറിയക്ക് ഉപരോധം: യുഎന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു
രക്ഷാസമിതിയിലെ 9 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മൂന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വിമത സ്വാധീന മേഖലകളില്‍ രാസായുധ പ്രയോഗം നടത്തിയതിന് സിറിയക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള യുഎന്‍ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രക്ഷാസമിതിയിലെ 9 അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മൂന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
സിറിയയിലെ വിമത സ്വാധീന മേഖലകളില്‍ 2014-15 കാലയളവില്‍ സിറിയന്‍ സൈന്യം മൂന്ന് തവണ രാസായുധ പ്രയോഗം നടത്തിയെന്നാണ് ആരോപണം. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ക്ലോറിന്‍ വാതക ബോംബുകളാണ് ഉപയോഗിച്ചത്. ഇതിനെതിരെ ബ്രിട്ടണ്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയില്‍ സിറിയക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം കൊണ്ടുവന്നത്. പ്രമേയം അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ സിറിയക്ക് വിവിധ രാജ്യങ്ങള്‍ ഹെലികോപ്ടറുകള്‍ വില്‍ക്കുന്നത് വിലക്കപ്പെടുകയും സൈന്യത്തിലെ 11 ഉന്നത ഉദ്യോഗസ്ഥര്‍ക്കും സിറിയയിലെ 11 സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു. രാസായുധ പ്രയോഗം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ യുഎന്‍ പ്രമേയം അനുചിതമാണെന്ന് ചൈന ആരോപിച്ചു. പ്രമേയം സിറിയന്‍ സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റഷ്യയുടെ വാദം
പതിനൊന്നാമത് തവണയാണ് റഷ്യ സിറിയക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്യുന്നത്. സിറിയന്‍ അഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷം ചൈന ആറ് തവണയും പ്രമേയത്തെ എതിര്‍ത്തു. രക്ഷാസമിതിയില്‍ പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍ രക്ഷാസമിതിയില്‍ 9 വോട്ടുകള്‍ നേടണം. സ്ഥിരം അംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്യരുത്. റഷ്യക്കും ചൈനക്കും പുറമേ ബോളീവിയയും യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്തു. ഖസാക്കിസ്താന്‍, ഈജിപ്റ്റ്, എതോപ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
Adjust Story Font
16