Quantcast

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

MediaOne Logo

Jaisy

  • Published:

    4 Jun 2018 1:18 AM GMT

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി
X

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

റോഹിങ്ക്യകള്‍ മ്യാന്മറിന്റെ പൌരന്മാരാണ്

പലായനം ചെയ്യേണ്ടിവന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്മര്‍ തന്നെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസീന.

റോഹിങ്ക്യകള്‍ മ്യാന്മറിന്റെ പൌരന്മാരാണ്. അവരെ തിരിച്ച് വിളിച്ച് പാര്‍പ്പിടവും സംരക്ഷണവും നല്‍കണം. അവരെ ഉപദ്രവിക്കുകയും ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്യുന്ന നടപടിയില്‍നിന്ന് മ്യാന്മര്‍ പിന്മാറണമെന്നും ശൈഖ് ഹസീന ആവശ്യപ്പെട്ടു.

റോഹിങ്ക്യകള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാതിരിക്കാന്‍ അതിര്‍ത്തിയില്‍ മ്യാന്മര്‍ സൈന്യം കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ നയതന്ത്രപരമായി മ്യാന്മറിനോട് ആവശ്യപ്പെടുമെന്നും ശൈഖ് ഹസീന കൂട്ടിച്ചേര്‍ത്തു. മ്യാന്മറിലെ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കാന്‍ രാജ്യത്തോടൊപ്പം നില്‍ക്കണമെന്നും ശൈഖ് ഹസീന യുഎന്‍ പൊതുസഭാസമ്മേളനത്തിലെത്തിയ അതിഥി രാജ്യങ്ങളോട് ആവശ്യപ്പെട്ടു. മ്യാന്മറില്‍ ബുദ്ധതീവ്രവാദികളുടെ ക്രൂരത രൂക്ഷമായതോടെ ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് ബംഗ്ലാദേശിലേക്കെത്തിയത്.

TAGS :

Next Story