Quantcast

മഞ്ഞുപാളികള്‍ തിരപോലെ അടിച്ചുകയറി, ഫേസ്ബുക്ക് ലൈവ് വൈറല്‍

MediaOne Logo

Subin

  • Published:

    4 Jun 2018 4:10 PM GMT

മഞ്ഞുപാളികള്‍ തിരപോലെ അടിച്ചുകയറി, ഫേസ്ബുക്ക് ലൈവ് വൈറല്‍
X

മഞ്ഞുപാളികള്‍ തിരപോലെ അടിച്ചുകയറി, ഫേസ്ബുക്ക് ലൈവ് വൈറല്‍

വിചിത്രമായ ശബ്ദത്തോടെ ഹിമപാളികള്‍ തീരത്തേക്ക് ഇടിച്ചുകയറുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്.

തിരയടിക്കുന്നതുപോലെ തീരത്തേക്ക് ഹിമപാളികള്‍ ഇടിച്ചു കയറുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കടുത്ത ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന അമേരിക്കയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബ്രാണ്ടന്‍ ബാന്‍ക്രോഫ് എന്നയാളാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നോര്‍ത്ത് കരോലിനയിലെ അറ്റ്‌ലാറ്റിക് സമുദ്രതീരത്തെ തന്റെ ദ ബ്ലൂ പോയിന്റ് റെറ്റോറന്റിന് പുറത്തുനിന്നാണ് ഷെഫായ ബ്രാണ്ടന്‍ ബാന്‍ക്രോഫ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജനുവരി നാലിന് വൈകീട്ട് നാലരയോടെയാണ് ബ്രാണ്ടന്‍ ഈ വീഡിയോ ചിത്രീകരിച്ചത്. വിചിത്രമായ ശബ്ദത്തോടെ ഹിമപാളികള്‍ തീരത്തേക്ക് ഇടിച്ചുകയറുന്ന കാഴ്ച കണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്. കടല്‍ തീരത്തെ ബോട്ടു ജെട്ടിയിലും തൂണുകളിലുമൊക്കെ മഞ്ഞുപാളികള്‍ ശക്തമായിടിച്ച് തകരുന്നതും വീഡിയോയിലുണ്ട്.

പോസ്റ്റു ചെയ്ത് 20 മിനുറ്റിനുള്ളില്‍ പതിനായിരത്തോളം പേര്‍ കണ്ട വീഡിയോ വൈകാതെ വൈറലാവുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇത്തരമൊരു പ്രതിഭാസം കണ്ടതിന്റെ അത്ഭുതമാണ് പലരും വീഡിയോയില്‍ കമന്റായി പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 19 ലക്ഷത്തിലേറെ തവണ കണ്ടു കഴിഞ്ഞ ഈ വീഡിയോ 30000ത്തിലേറെ തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 15 മിനുറ്റോളം ഈ പ്രതിഭാസം തുടര്‍ന്നെന്നാണ് ബ്രാണ്ടന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ഹിമപാളികള്‍ തീരത്തേക്ക് തിരയായിടിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കാനഡയും അമേരിക്കയും കനത്ത ശൈത്യകാലത്തിന്റെ പിടിയിലാണ്. കാനഡയില്‍ പലയിടത്തും ഊഷ്മാവ് -50 ഡിഗ്രിയിലേക്ക് വരെ താഴ്ന്നിരുന്നു. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും -42 ഡിഗ്രിയാണ് ഊഷ്മാവ്.

TAGS :

Next Story