Quantcast

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ മോദിക്കൊപ്പം ഇന്ത്യയിലേക്ക്

MediaOne Logo

admin

  • Published:

    4 Jun 2018 12:30 PM GMT

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ മോദിക്കൊപ്പം ഇന്ത്യയിലേക്ക്
X

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കള്‍ മോദിക്കൊപ്പം ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 100 ദശലക്ഷം ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചുനല്‍കി

ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 100 ദശലക്ഷം ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചുനല്‍കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഗസ്റ്റ് ഹൌസില്‍ നടന്ന ചടങ്ങിലാണ് പുരാവസ്തുക്കള്‍ തിരികെ ഏല്‍പിച്ചത്.

ഇന്ത്യന്‍ വിശ്വാസപ്രകാരമുള്ള ദേവതകളുടെ പ്രതികളടക്കം 200ഓളം മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കളാണ് അമേരിക്ക തിരികെ ഏല്‍പിച്ചത്. രണ്ടായിരം വര്‍ഷം പഴക്കമുള്ള പ്രതിമകളുള്‍പ്പെടുന്ന പുരാവസ്തുക്കള്‍ക്ക് നൂറ് ദശലക്ഷം ഡോളറാണ് വിലകണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡണ്ടിന്റെ ഗസ്റ്റ് ഹൌസില് നടന്ന ചടങ്ങില്‍ പുരാവസ്തുക്കള്‍ മോദി ഏറ്റുവാങ്ങി. അതിനുള്ള പ്രത്യക നന്ദിയും അദ്ദേഹം അമേരിക്കന്‍ അധികൃതരെ അറിയിച്ചു.

കള്ളക്കടത്തില്‍ പങ്കാളികളായവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാടായിരിക്കും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ഇത് ചരിത്രപരമായ പൈതൃകത്തിന്‍റെയും അനേകം വര്‍ഷത്തെ വിശ്വാസത്തിന്റെയും ഭാഗമാണ് എന്നായിരുന്നു ചടങ്ങില്‍ മോദി പ്രതികരിച്ചത്.

2007 ല്‍ നടന്ന ഓപറേഷന്‍ ഹിഡന്‍ ഐഡിളിന്റെ ഭാഗമായി കണ്ടെത്തിയ പുരാതന വസ്തുക്കളാണ് ഇന്ത്യയെ തിരികെ ഏല്‍പിച്ചത്.

TAGS :

Next Story